1. വാര്‍ത്താലോകം
  2. »
  3. ഐ.ടി
  4. »
  5. ഐ ടി വാര്‍ത്ത
  6. ബിംങ് ആപ്ലിക്കേഷന്‍ ഐഫോണിലേക്ക്

Microsoft Bing coming to iPhone apps | ബിംങ് ആപ്ലിക്കേഷന്‍ ഐഫോണിലേക്ക്

ബിംങ്
മൈക്രോസോഫ്റ്റിന്‍റെ ബിംങ് സെര്‍ച്ച് എഞ്ചിന്‍റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ആപ്പിളിന്‍റെ ജനപ്രിയ സെറ്റായ ഐഫോണിലെത്തുന്നു. ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഏറ്റവും ലളിതമായ രീതിയില്‍ നെറ്റ് സെര്‍ച്ചിംഗ് സഹായിക്കുന്നതായിരിക്കും പുതിയ ബിംങ് ആപ്ലിക്കേഷനെന്ന് അധികൃതര്‍ വ്യക്തമാക്കി.

ബിംങ് ആപ്ലിക്കേഷന്‍ സഹായത്തോടെ ചിത്രങ്ങള്‍, വീഡിയോ, വാര്‍ത്തകള്‍, വെബ് വിവരങ്ങള്‍, ഫോണ്‍ ബുക്ക് എന്നിവയെല്ലാം ഉപയോഗപ്പെടുത്താനാകും. ഐഫോണിലെ സഫാരി ബ്രൌസറില്‍ ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍റെ സേവനം നേരത്തെ തന്നെ ലഭ്യമാണ്. നിലവില്‍ യു ആര്‍ എല്‍ ടൈപ് ചെയ്താണ് ബിംങ് സെര്‍ച്ച് ഐഫോണില്‍ ഉപയോഗിക്കുന്നത്.

മൈക്രോസോഫ്റ്റും ആപ്പിളും മൊബൈല്‍ ഫോണ്‍ വിപണിയില്‍ വന്‍ മത്സരത്തിലാണ്. മൈക്രോസോഫ്റ്റിന്‍റെ നിരവധി സേവനങ്ങളും ആപ്ലിക്കേഷനുകളും നേരത്തെ തന്നെ ഐഫോണില്‍ ലഭ്യമാക്കിയിരുന്നു. ഇ-മെയില്‍ സേവനത്തെ സഹായിക്കുന്ന ആക്ടിവ് സിങ്ക് ഇത്തരത്തില്‍ ഒന്നാണ്.