Are more women OK with watching porn? | നെറ്റില്‍ അശ്ലീലം തേടിയിറങ്ങുന്ന സ്ത്രീകള്‍
PRO
PRO2007 വര്‍ഷത്തിലെ ആദ്യ മൂന്ന് മാസത്തില്‍ നീല്‍സന്‍, നെറ്റ് റേറ്റിംഗ്സ് ഗ്രൂപ്പ് നടത്തിയ പഠനത്തിലാണ് സ്ത്രീകളെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തുവന്നത്. ഇവര്‍ നടത്തിയ പഠനപ്രകാരം നെറ്റ് ഉപയോഗിക്കുന്ന സ്ത്രീകളില്‍ മൂന്ന് പേരില്‍ ഒരാളെങ്കിലും അശ്ലീല വീഡിയോ സൈറ്റുകളില്‍ സന്ദര്‍ശനം നടത്തുന്നവരാണ്. ഈ മൂന്നു മാസ കാലയളവില്‍ അമേരിക്കയിലെ 13 ദശലക്ഷം സ്ത്രീകള്‍ അശ്ലീല സൈറ്റുകളില്‍ മാസത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കാനെത്തി.
ഹസ്റ്റലര്‍ വീഡിയോ സൈറ്റിന്‍റെ മാര്‍ക്കറ്റിംഗ് മേധാവിയായ തെരേസ ഫ്ലിന്‍റിന്‍റെ അഭിപ്രായപ്രകാരം ഇവരുടെ സൈറ്റില്‍ അംഗത്വമെടുത്തവരില്‍ 56 ശതമാനവും സ്ത്രീകളാണെന്നാണ്. വാണിജ്യ താല്‍പര്യങ്ങളുമായി പ്രവര്‍ത്തിക്കുന്ന വെബ്സൈറ്റ് കൂടിയാണ് ഹസ്റ്റലര്‍. മിക്ക അഡള്‍ട്ട് വീഡിയോ സൈറ്റുകളിലും സ്ത്രീകളുടെ കടന്നുകയറ്റം വര്‍ധിച്ചിട്ടുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
അതേസമയം, സ്ത്രീകള്‍ക്കിടയിലെ അശ്ലീല ഡിസ്ക് വില്‍പ്പനയും വര്‍ധിച്ചിട്ടുണ്ട്. മാസത്തില്‍ ചുരുങ്ങിയത് പതിനായിരം അശ്ലീല വീഡിയോ ഡിസ്കുകള്‍ വില്‍പ്പന നടക്കുന്നുണ്ടെന്നാണ് അമേരിക്കയിലെ ഡിസ്ക് നിര്‍മ്മാതാക്കള്‍ പറയുന്നത്. പുരുഷനേക്കാള്‍ കൂടുതല്‍ അശ്ലീലം ആസ്വദിക്കുന്നത് സ്ത്രീകളാണെന്നാണ് മിക്ക പഠന റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.