സംഗീതം ആസ്വദിക്കാന്‍ സാംസങ് പിത്രീ പ്ലേയര്‍
സംഗീത ആസ്വാദകര്‍ക്കായി സാംസങിന്‍റെ മറ്റൊരു സമ്മാനം കൂടി. ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച പി ത്രീ മള്‍ട്ടിമീഡിയ പ്ലെയറാണ് സാംസങ് ഇലക്ട്രോണിക്സ് പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യന്‍ വിപണി മുന്‍നിര്‍ത്തി തയാറാക്കിയ പ്ലെയര്‍ ഈ വര്‍ഷമാദ്യം നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയിലാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്.
കേവലം 0.39 ഇഞ്ച് വീതിയുള്ള പി ത്രീ പ്ലേയറില്‍ ത്രീ ഇഞ്ച് ടച്ച് സ്ക്രീനിന്‍റെ സേവനം ലഭ്യമാണ്. സാംസങിന്‍റെ നൂതന സാങ്കേതിക വിദ്യയായ ഇമോചുറാണ് സെറ്റിന്‍റെ സ്ക്രീന്‍ ഡിസ്പ്ലേയില്‍ ഉപയോഗിച്ചിരിക്കുന്നത്. പി ത്രീയുടെ മറ്റൊരു പ്രത്യേകത 16.9 വൈഡ്സ്ക്രീനോടു കൂടിയ വീഡിയോ പ്ലേയറാണ്. ഇതിനു പുറമെ ഓഡിയോ പ്ലേയര്‍, അള്‍ട്രാ-പോര്‍ട്ടബിള്‍ ഫോട്ടോ ആല്‍ബം, പേഴ്സണല്‍ വോയിസ് റെക്കോര്‍ഡര്‍, എഫ്എം റേഡിയോ എന്നിവയെല്ലാം പിത്രീ മള്‍ട്ടിമീഡിയ പ്ലേയറില്‍ ലഭ്യമാണ്.
സാംസങിന്‍റെ ഏറ്റവും പുതിയ ശബ്ദസാങ്കേതിക വിദ്യയായ ഡിഎന്‍എസ്‌ഇ 3.0 ഉപയോഗിച്ച പിത്രീയില്‍ ബ്ലൂടുത്ത് സേവനവും സജ്ജീകരിച്ചിട്ടുണ്ട്. എട്ട് ജി ബി, 16 ജി ബി വരെ ശേഖരണ ശേഷിയുള്ള പിത്രീ പ്ലേയറിന് യഥാക്രമം 11,900, 14,900 രൂപ വില നല്‍കേണ്ടി വരും.