ഗ്രാഫിക്സ് കാര്‍ഡുമായി അസസ്
കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍സ്, ഇലക്ടോണിക്സ് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന തായ്‌വാനിലെ പ്രമുഖ കമ്പനിയായ അസസ് പുതിയ ഗ്രാഫിക്സ് കാര്‍ഡുകള്‍ പുറത്തിറക്കി. ഇ എന്‍ ജി ടി എക്സ് 295, ഇ എന്‍ ജി ടി എക്സ് 285 അള്‍ട്ടിമേറ്റ്, ഇ എന്‍ ജി ടി എക്സ് 285 ടോ എന്നീ മൂന്ന് ഗ്രാഫിക്സ് കാര്‍ഡുകളാണ് കമ്പനി പുറത്തിറക്കിയത്.
മുന്‍ കാര്‍ഡില്‍ നിന്ന് ഒട്ടേറെ മാറ്റങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷമാണ് പുതിയ കാര്‍ഡുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ നേരത്തെ ലഭ്യമായി കൊണ്ടിരിക്കുന്ന സൊതാക്, പാലിറ്റ് എന്നിവയ്ക്ക് പുറമെ ഇ എന്‍ ജി ടി എക്സ് 295 എന്ന കാര്‍ഡും ലഭിക്കും. പുതിയ കാര്‍ഡിന് ഇന്ത്യയില്‍ 39,000 രൂപയോളം വരുമെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും വില സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടിട്ടില്ല.
പുതിയ എല്ലാ കാര്‍ഡിനും മെമ്മറി ജിഡിഡിആര്‍3(1792 എം ബി)യാണ്. എന്നാല്‍, അസസ് ഇ എന്‍ ജി ടി എക്സ് 295 കാര്‍ഡ് പ്രവര്‍ത്തിക്കാന്‍ കുറഞ്ഞ വൈദ്യുതി ചെലവാകുമ്പോള്‍(200 വാട്സ്) എക്സ് എഫ് എക്സ് ജിഫോര്‍സ് ജി ടി എക്സ് 295 കാര്‍ഡ് പ്രവര്‍ത്തിക്കാന്‍ 298 വാട്സ് വൈദ്യുതി വേണ്ടി വരുന്നു.