അലുമിനിയം നോട്ട്ബുക്കുമായി ആപ്പിള്
|
നോട്ട്‌ബുക്ക് വിപണിയില്‍ സാനിധ്യം ശക്തമാക്കാനായി ഈ വിഭാഗത്തില്‍പ്പെട്ട കമ്പ്യൂട്ടറുകളുടെ വില കുറയ്ക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ എന്‍ട്രി ലെവല്‍ കമ്പ്യൂട്ടറുകളുടെ വില ആപ്പിള്‍ 899 ഡോളറായി കുറയ്ക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇത് 999 ഡോളറായാണ് കമ്പനി നിശ്ചയിച്ചിരിക്കുന്നത്.
പുതുതായി അവതരിപ്പിച്ച ആപ്പിള്‍ അലുമിനിയം നോട്ട്‌ബുക്കുകള്‍ 1,299 ഡോളറിനാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. എന്‍വിഡിയാ ഗ്രാഫിക്‌സും ഇന്‍റലിന്‍റെ പ്രോസസ്സറുകളുമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കുറഞ്ഞ വിലയക്കുള്ള കമ്പ്യൂട്ടറുകള്‍ക്ക് വിപണിയില്‍ ആവശ്യമേറും എന്ന വിലയിരുത്തലിലാണ് കമ്പനിയുടെ പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
