എസ്ജിഎച്ച്-ഐ780 ഇന്ത്യയിലേക്ക്
മൊബൈല്‍ ഫോണുകളില്‍ ആധുനിക കൊണ്ടു വരുന്ന മത്സരത്തില്‍ പുതിയ ചില മോഡലുകളുമായി പങ്കാളികളാകുകയാണ് സാംസംഗ് ഇലക്ട്രോണിക്സ്. സാംസംഗിന്‍റെ പുതിയ മോഡലായ എസ് ജി എച്ച്-ഐ780 രണ്ടാഴ്ചക്കുള്ളില്‍ ഇന്ത്യയില്‍ വിപണനത്തിനെത്തുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
വിന്‍ഡോസ് മൊബൈല്‍ 6.0 സംവിധാനം സജ്ജികരിച്ചിട്ടുള്ള എസ് ജി എച്ച്-ഐ780 സാംസംഗ് മൊബൈല്‍ ഇന്ത്യയില്‍ വാണിജ്യപരമായി ഏറെ മുന്നേറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിപൂര്‍ണ ടച്ച് സ്ക്രീന്‍ സജ്ജീകരണത്തോടു കൂടി പ്രവര്‍ത്തിക്കുന്ന ഈ സിസ്റ്റത്തിന് മൂന്ന് വഴികളിലൂടെ ഇന്‍പുട്ട് ഡാറ്റ നല്‍കാനാകും.
ഒപ്ടിക്കല്‍ മൌസ്, പ്രത്യേകതരം കീബോര്‍ഡ്, സ്റ്റൈലസ് എന്നിവയാണ് മൂന്ന് ഇന്‍പുട്ട് ഡിവൈസുകള്‍. മാപ്പിംഗ് സംവിധാനവും പുതിയ സിസ്റ്റത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ജി പി എസ്, ഗൂഗിള്‍ എന്നിവയുമായി ചേര്‍ന്നാണ് ഇത് സംവിധാനിച്ചിരിക്കുന്നത്.
രണ്ട് മെഗാ പിക്സല്‍ ക്യാമറ, വിജിഎ ക്യാമറ, സ്റ്റീരിയോ എം പി ത്രി പ്ലേയര്‍, വീഡിയോ റെക്കോര്‍ഡിംഗ്, പ്ലേബാക്ക്, വിപുലപ്പെടുത്താവുന്ന മെമ്മറി, ബ്ലൂടൂത്ത് എന്നിവയെല്ലാം എസ് ജി എച്ച്-ഐ780ന്‍റെ പ്രത്യേകതകളാണ്. എസ് ജി എച്ച്-ഐ780ന്‍റെ മാര്‍ക്കറ്റ്വില 25,000 രൂപയാണ്.