1. വാര്‍ത്താലോകം
  2. »
  3. ഐ.ടി
  4. »
  5. ഐ ടി വാര്‍ത്ത

സാംസംഗിന്‍റെ പുതിയ ഹാന്‍ഡ്സെറ്റ്

സാംസംഗിന്‍റെ പുതിയ ഹാന്‍ഡ്സെറ്റ്
PROPRO
ഏറ്റവും പുതിയ മൊഡല്‍ മൊബൈല്‍ ഹാന്‍ഡ് സെറ്റുമായി വരികയാണ് സാംസംഗ് ഇലക്ട്രോണിക്‍സ്. ഫ്രാന്‍സ്, യു കെ, ജര്‍മ്മനി എന്നിവിടങ്ങളില്‍ ഇത് ഉടന്‍ തന്നെ ലഭ്യമായി തുടങ്ങും.

ഒട്ടനേകം ആധുനിക സൌകര്യങ്ങളുമായിട്ടാണ് പുതിയ മൊബൈലുകള്‍ ഒരുങ്ങുന്നത്. 5 മെഗാ പിക്‍സല്‍ ക്യാമറ, 4 എക്‍സ് ഡിജിറ്റല്‍ സൂം, പവര്‍ എല്‍ ഇ ഡി ലൈറ്റ്ഫേസ് ഡിറ്റെക്ഷന്‍, ഇമേജ് സ്റ്റെബിലൈസര്‍, 2.2 ഇഞ്ച് ക്യൂ വി ജി എ സ്ക്രീന്‍, ബ്ലൂ ടൂത്ത്2.0, എം പി ത്രീ, ഡബ്ല്യൂ എം എ മ്യൂസിക് പ്ലേയര്‍ തുടങ്ങിയ സംവിധാനങ്ങളാണ് ഉള്ളത്.

മുഴുവന്‍ ലോഹ നിര്‍മ്മിതമായ ഉപകരണം 12.9 എം എം വലിപ്പത്തില്‍ ഉള്ളതാണ്. മാജിക് ടച്ച് എന്ന കീ പാഡ് സവിശേഷതകള്‍ അടങ്ങിയിരിക്കുന്നു. സ്റ്റീല്‍, ഗ്രേ, വെള്ളി എന്നീ മൂന്ന് നിറങ്ങളില്‍ ലഭ്യമാകുന്ന മൊബൈലുകള്‍ക്ക് 400 യൂറോ വില വരുമെന്നാണ് കണക്കാക്കുന്നത്.