മൊബൈല്‍ മെയിലുമായി യാഹൂ
|
കമ്പ്യൂട്ടറുകളില്‍ നിന്നും മൊബൈലുകളിലേക്കും തിരിച്ചും സൌജന്യ ഇ മെയില്‍ സേവനം ഉടന്‍ തന്നെ യാഹൂ നല്‍കും. എന്നാല്‍ മൊബൈലുകളിലേക്ക് ടെക്‍സ്റ്റ്മെസേജുകള്‍ അയയ്‌ക്കുന്ന ഈ സംവിധാനം ആദ്യ നടപടിയായി ഇന്ത്യാ, കാനഡ, ഫിലിപ്പീന്‍സ്, അമേരിക്ക എന്നിവിടങ്ങളിലേക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
എന്നാല്‍ പിന്നീട് മൊബൈല്‍ നിര്‍മ്മാതാക്കളുമായി ഉണ്ടാക്കുന്ന കരാരിനനുസരിച്ച് ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്കും എത്തും. മൊബൈലിലേക്ക് മെസ്സേജ് അയയ്‌ക്കുന്നതിനു യാഹൂ പ്രത്യേക ചാര്‍ജ്ജുകള്‍ ഈടാക്കുന്നില്ല. എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് കമ്പനി സേവനത്തുക ഏര്‍പ്പെടുത്തിയേക്കാം.
250 മില്യണ്‍ ഉപഭോക്താക്കളുള്ള യാഹൂ മെയില്‍ എതിരാളികളായ ഗൂഗിളിനേക്കാളും മൈക്രോ സോഫ്റ്റിനേക്കാളും വ്യത്യസ്തമായ സമീപനമാണ് ഇക്കാര്യത്തില്‍ വയ്‌ക്കുന്നത്. ഇ-മെയിലിന്‍റെ കാര്യത്തില്‍ പരസ്യ വരുമാനം ഇവര്‍ കണ്ടെത്തുന്നുണ്ട്.
പുതിയ മെയിലിംഗ് സംവിധാനത്തിനൊപ്പം കൂടുതല്‍ മെച്ചമായതും വേഗത്തിലുള്ളതുമായ ഇ മെയില്‍ സേവനങ്ങളും തരമാക്കുന്നുണ്ട്. മൈക്രോ സോഫ്റ്റിന്‍റെ വിന്‍ഡോസ് ലൈവ് മെസഞ്ചര്‍ ഉപയോഗിക്കുന്നവരോടും യാഹൂവിന്‍റെ പുതിയ മെയിലിംഗ് സംവിധാനത്തിലൂടെ ചാറ്റിംഗില്‍ ഏര്‍പ്പെടാനാകും.