1. വാര്‍ത്താലോകം
  2. »
  3. ഐ.ടി
  4. »
  5. ഐ ടി വാര്‍ത്ത

എസ്എപി പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു

എസ്എപി പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു
FILEFILE
അന്താരാഷ്ട്ര ഐ ടി സ്ഥാപനമായ എസ്എപി എജി ഇന്ത്യന്‍ കേന്ദ്രങ്ങളിലെ പ്രവര്‍ത്തനം വിപുലമാക്കുവാനും കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുവാനും പദ്ധതി തയ്യാറാക്കുന്നു. ചെറുകിട ഇടത്തരം സ്ഥാപനങ്ങളിലൂടെ 2010 ല്‍ ഉപഭോക്താക്കളുടെ എണ്ണം ഒരു ലക്ഷമാക്കാനാണ് ഉദ്ദേശിക്കുന്നത്.

എസ് എ പി ലാബ്, എസ് എ പി ഇന്ത്യാ എന്നീ ഇന്ത്യയിലെ രണ്ടു കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനങ്ങളിലൂടെ ഇതിന്‍റെ ഉപഭോക്താക്കളുടെ എണ്ണം കഴിഞ്ഞ വര്‍ഷം 2000 ന്‍റെ ഇരട്ടിയാക്കി ഉയര്‍ത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം അഞ്ചു വര്‍ഷത്തേക്ക് ഒരു ബില്യണ്‍ ഡോളര്‍ മുടക്കുമെന്നു പ്രഖ്യാപിച്ചിരുന്ന കമ്പനി ഇപ്പോള്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ കൂടുതല്‍ തുക ചെലവഴിക്കാമെന്ന ഉദ്ദേശത്തിലാണ്. ഐ ടി രംഗത്ത് മുന്‍ നിര സോഫ്‌റ്റ് വേര്‍ സൊല്യൂഷന്‍ കമ്പനിയായ എസ് എ പി പത്തു വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ ഇതേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 1,050 കമ്പനികളെയാണ് പിന്നിലാക്കിയത്.

ബാംഗ്ലൂരിലും ഗുര്‍ഗോണിലും രണ്ടു കേന്ദ്രങ്ങള്‍ ഇപ്പോല്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. കമ്പനിയുടെ ലോകത്തിലെ തന്നെ രണ്ടാമത്തെ കേന്ദ്രമാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്.