ഐടി: ചൈന ഇന്ത്യയെ പിന്നിലാക്കും
|
ചൈനയിലെ ഐ ടി ബിപിഒ മെഖല വളര്‍ച്ചയുടെ ആദ്യ ഘട്ടങ്ങളിലാണിപ്പോള്‍. എന്നാല്‍ ഈ മേഘല പൂര്‍ണ്ണ വളര്‍ച്ച എത്തുന്നതോടെ ചൈന ഇന്ത്യയെ പിന്നിലാക്കും. സോഫ്റ്റ്വേര്‍, ഐ ടി സേവനങ്ങള്‍ എന്നീ മേഖലയില്‍ 2010 എത്തുന്നതോടെ മികച്ച വളര്‍ച്ച സാധ്യമാക്കുന്ന ചൈനീസ് കമ്പനികളുമായി സഹകരണം ഉറപ്പാക്കാനും നാസ്കോം നിര്‍ദ്ദേശിക്കുന്നു.
ഐ ടിയിലൂടെയുള്ള വരുമാന കാര്യത്തില്‍ 22 ശതമാനം മാത്രം വളര്‍ച്ച നേടിയ ചൈന 2010 ല്‍ 28 ബില്യണ്‍ ഡോളര്‍ സമ്പാദിക്കും. 2006 ല്‍ ഐ ടി മേഖലയില്‍ നിന്നും ചൈനയുടെ വരുമാനം 12.3 ബില്യണ്‍ ഡോളറായിരുന്നു. ഈ മേഖലയില്‍ ഇന്ത്യയുടെ വരുമാനം 2007-08 ല്‍ 50 ബില്യണ്‍ ഡോളറായിരുന്നു.
ഇന്ത്യയുടെ ഐ ടി കയറ്റുമതി പ്രധാനമായും യു കെയിലേക്കും യു എസിലേക്കുമാണ്. രണ്ടു രാജ്യങ്ങളിലേക്കും ഐ ടി കയറ്റുമതി 80 ശതമാനമാണ്. അതേ സമയം ചൈനയുടേത് ജപ്പാന്‍, കൊറിയ എന്നിവിടങ്ങളിലേക്കാണ്. സാംസ്ക്കാരികവും വംശീയവുമായ നേട്ടങ്ങള്‍ ഇക്കാര്യത്തില്‍ ചൈനയെ തുണയ്‌ക്കും