1. വാര്‍ത്താലോകം
  2. »
  3. ഐ.ടി
  4. »
  5. ഐ ടി വാര്‍ത്ത

പുസ്തക വില്പനയ്‌ക്ക് ബുക്ക് കഫേ

പുസ്തക വില്പനയ്‌ക്ക് ബുക്ക് കഫേ
FILEFILE
പുതിയ കാലഘട്ടത്തി‍ല്‍ ജീവിതശൈലിമാറുന്നു എന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ചുകൊണ്ടാണ്‌ ഇന്ത്യയിലെ പ്രമുഖ പ്രസാധകരും പുസ്തക വില്‍പ്പനക്കാരും സ്വയം മാറ്റത്തിന്‌ തയ്യാറെടുക്കുകയാണ്‌. പ്രമുഖ പുസ്തക വിതരണക്കാരും പ്രസാധകരും ഓണ്‍ലൈനിലൂടെ വായനക്കാരെ കണ്ടെത്തുന്നതിന്‌ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നു.

രാജ്യത്തെ ചെറുകിട പുസ്തകവില്‍പന ഓണ്‍ലൈനില്‍ ചൂടുപിടിക്കുകയാണ്‌. ബുക്ക്‌ കഫേകള്‍ ഈ രംഗത്ത്‌ പുതിയ തുടക്കമാണ്‌ നല്‍കിയിരിക്കുന്നത്‌. പൊടിയടിച്ചിരിക്കുന്ന പു‍സ്കകെട്ടുകളടങ്ങിയ പുസ്തകകടകള്‍ എല്ലാം ഇപ്പോള്‍ മുഖം മിനുക്കുന്ന തിരക്കിലാണ്‌.ഇന്‍റര്‍നെറ്റ്‌ കഫേ എന്ന ആശയത്തിന്‍റെ ചുവട്‌ പിടിച്ച്‌ രാജ്യത്ത്‌ ആരംഭിച്ച്‌ ബുക്ക്‌ കഫേകളുടെ വിജയത്തിന്‌ പിന്നാലെയാണ്‌ പ്രസാധക കമ്പനികള്‍ ഓണ്‍ലൈന്‍ രംഗത്ത്‌ എത്തിയിരിക്കുന്നത്‌.

ഒരു ചായ കുടിച്ചു കൊണ്ടും സംഗീതം ആസ്വദിച്ചുകൊണ്ടും പുസ്തകങ്ങളെ പരിചയപ്പെടാനും വാങ്ങാ‍നുമുള്ള അവസരം നല്‍കുന്ന ബുക്ക് കഫേകളാണ് ഇപ്പോല്‍ പ്രചാരത്തില്‍. പ്രമുഖ പ്രസാധകരെല്ലാം പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച്‌ ബുക്ക കഫേകള്‍ ആരംഭിച്ചിട്ടുണ്ട്‌. രാജ്യത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ബുക്ക്‌ കഫേകള്‍ തുറക്കാനുള്ള ശ്രമത്തിലാണ്‌ തങ്ങളെന്ന്‌ ഇ ബി ഡി ബുക്ക്‌ കഫേ മേധാവി സന്ദീപ്‌ ദത്ത പറയുന്നു.

വിദേശ പ്രസാധകരാണ്‌ ഓണ്‍ലൈന്‍വഴി ചെറുകിട പുസ്തവില്‍പനക്ക്‌ ഇന്ത്യയില്‍ തുടക്കം കുറിച്ചത്‌.പ്രമുഖ ചെറുകിട പുസ്തകവിതരണക്കാരായ ഓക്സ്ഫോര്‍ഡ്‌, ലാന്‍റ്മാര്‍ക്ക്‌, ക്രോസ്‌വേഡ്‌ എന്നീ കമ്പനികള്‍ പരമ്പരാഗത പുസ്തകടകള്‍ പരിഷ്കരിക്കാനുള്ള തിരക്കിലാണ്‌.

ഓണ്‍ലൈന്‍ വഴിയുള്ള വ്യാപരത്തിലൂടെ ചെറുകിട പുസ്തവില്‍പന വന്‍ കുതിച്ചുകയറ്റം തന്നെ നടത്തിയെന്നാണ്‌ സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്കല്‍ ഓര്‍ഗനൈസേഷന്‍റെ കണക്കുകള്‍ തെളിയിക്കുന്നത്‌. പുസ്തകവില്‍പക്ക്‌ മാത്രമാല്ല, സംഗീതം, ചെറു സമ്മാനങ്ങള്‍ എന്നിവയുടെ ചെറുകിട വില്‍പനക്കാര്‍ക്കും ഓണ്‍ലൈന്‍ വിപണനം പുതിയ സാധ്യത നല്‍കി. ഈ രംഗത്ത്‌ പോയ വര്‍ഷം 11,500 കോടിയുടെ വ്യാപാരമാണ്‌ നടന്നത്‌.