മ്യൂസിക് കിയോസ്ക് വരുന്നു
|
ചെന്നൈയിലെ പ്രമുഖ വ്യാപര കേന്ദ്രങ്ങളില്‍ സ്ഥാപിച്ച മ്യൂസിക് മിഷ്യനുകള്‍ ഗുണകരമായ പ്രതികരണം ഉണ്ടാക്കിയ സാഹചര്യത്തിലാണ് മ്യൂസിക് കിയോസ്ക് എന്ന പുതിയ ആശയം ഉദിച്ചതെന്ന് കമ്പനി പറയുന്നു.മ്യൂസിക് കിയോസ്കില്‍ നിന്ന് ഇഷ്ടഗാനം സിഡിയിലേക്ക് പകര്‍ത്താന്‍ പരമാവധി അഞ്ച് മിനിറ്റ് മാത്രം മതിയെന്നും കമ്പനി പറയുന്നു.
പാട്ടുകള്‍ കേട്ടുനോക്കി ഇഷ്ടപ്പെടുന്നവ ഇടന്‍ തന്നെ സിഡിയിലേക്ക് സ്വന്തമായി പകര്‍ത്താം.ഗാനങ്ങള്‍ റിങ്ങ് ടോണാക്കി മാറ്റാനും. ഐപോഡിലേക്കോ സ്മാര്‍ട്ട് കാര്‍ഡിലേക്കോ മൊബെയില്‍ ഫോണിലേക്ക് പകര്‍ത്താനോ മ്യൂസിക് കിയോസ്കില്‍ സൗകര്യമുണ്ടായിരിക്കും.
വിവരങ്ങളും വിശേഷങ്ങളും മാത്രമല്ല, സംഗീതവും ഇനിമുതല്‍ നെറ്റിലൂടെ തെരയാം എന്നതാണ് പ്രത്യേകത. ഇഷ്ടമുള്ളവതെ ഉടന്‍ ഡൗണ്‍ലോഡ് ചെയ്യാം. സാക്ഷാല്‍ എസ് പി ബാലസുബ്രഹ്മണ്യമാണ് മ്യൂസിക് കിയോസ്കിന്‍റേ ബ്രാന്‍ഡ് അംബാസിഡര്‍.