1. വാര്‍ത്താലോകം
  2. »
  3. ഐ.ടി
  4. »
  5. ഐ ടി വാര്‍ത്ത

ഗാന്ധിയന്‍ സ്മരണകളുടെ വില

ഗാന്ധി സ്മരണ മഹാത്‌മജി
FILEFILE
രാഷ്ട്രപിതാവിനെ വിഷയമാക്കി നിര്‍മ്മിക്കുന്ന ചലച്ചിത്രങ്ങളും പുസ്തകങ്ങളും വിവാദങ്ങള്‍ സൃഷ്ടിച്ചു മുന്നേറുമ്പോള്‍ ഗാന്ധിജിയുടെ വില യഥാര്‍ത്ഥത്തില്‍ തിരിച്ചറിയുന്നത് പ്രമുഖ ലേല സ്ഥാപനങ്ങളാണ്. മഹാത്‌മജിയുടെ കത്തിന്‍റെ പേരില്‍ ഉണ്ടായ പുകിലുകള്‍ ഗാന്ധിയന്‍ സ്‌മരണകള്‍ക്ക് ലോക രാജ്യങ്ങളില്‍ വന്‍ പ്രചാരം ലഭിക്കുന്നതിനിടയാക്കുന്നു.

ലേല സൈറ്റുകളിലെ പ്രമുഖരായ ഇ ബേ ഗാന്ധിയന്‍ സ്മരണകള്‍ക്ക് നല്‍കുന്ന പ്രാധാന്യത്തിന് പൊന്നും വിലയാണ്. സൈറ്റില്‍ മഹാത്‌മാ ഗാന്ധിയുടെ കയ്യെഴുത്തു പ്രതിയില്‍ തുടങ്ങി രാഷ്ട്ര പിതാവിനെ ബന്ധപ്പെടുത്തി ഒട്ടേറെ ഉല്‍പ്പന്നങ്ങള്‍ കൈവശമുണ്ടെന്നു ഇവര്‍ അവകാശപ്പെടുന്നു.

ഗാന്ധിയന്‍ ചിത്രമടങ്ങിയ ഒരു പോസ്റ്റ് കാര്‍ഡിന് പത്തു രൂപ വില പറയുന്ന ഇ ബേ ഗാന്ധിജിയുടെ ചിത്രം പതിച്ച ലെതര്‍വാച്ചിനു രണ്ടു ലക്ഷമാണ് മതിക്കുന്നത്.ഗാന്ധിജിയുടെ മരണത്തിനു ശേഷം ഇന്ത്യാക്കാര്‍ക്കിടയില്‍ പ്രിയങ്കരമായ ഗാന്ധിയന്‍ തൊപ്പിയും ലേലം ചെയ്യുന്ന വസ്തുക്കളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

അതേ സമയം തന്നെ ഗാന്ധിയുടെ ചിത്രം പതിപ്പിച്ച ടി ഷര്‍ട്ടുകള്‍ ഗാന്ധിയന്‍ മുദ്രാവാക്യം എഴുതിയ മഗ്ഗുകള്‍ എന്നിവയ്‌ക്കും പ്രചാരമുണ്ട്. സൂക്ഷിക്കപ്പെട്ടിരിക്കുന്ന സ്റ്റാമ്പുകളില്‍ ഗാന്ധിയുടെ തമാശച്ചിത്രങ്ങള്‍ക്കും കാര്‍ട്ടൂണുകള്‍ക്കും ലഭിക്കുന്ന പ്രിയമാണ് ഗാന്ധി ചിത്രം പതിപ്പിച്ച രണ്ടു രൂപാ നോട്ടുകള്‍ക്കും.ഒരു രണ്ടു രൂപാ നോട്ടു വിറ്റു പോയത് യഥാര്‍ത്ഥ മൂല്യത്തേക്കാള്‍ 100 മടങ്ങ് മുകളിലായിരുന്നു.

ഇന്ത്യയില്‍ ലഭിക്കാത്ത തരത്തിലുള്ള ഗാന്ധിജിയുടെ 1969 ലെ ചിത്രങ്ങള്‍ അടങ്ങിയ 3000 സ്റ്റാമ്പുകള്‍ വരെ ശേഖരിച്ച കൊല്‍ക്കത്തയിലെ അമിത് ചൊധരി അവ ഓണ്‍ ലൈന്‍ വഴി വില്‍ക്കാനുള്ള ശ്രമത്തിലാണ്. ഗാന്ധിജിയും അമേരിക്കന്‍ പ്രസിഡന്‍ എബ്രഹാം ലിങ്കണും ഉള്‍പ്പെട്ട ഒരു പോസ്റ്റ് കാര്‍ഡും വിപണിയില്‍ ഉണ്ട്. ഒറിജിനല്‍ എന്നു അവകാശപ്പെടുന്ന പോസ്റ്റ് കാര്‍ഡിനും കനത്ത വില പ്രതീക്ഷിക്കുന്നു.
About Writer
WEBDUNIA