1. വാര്‍ത്താലോകം
  2. »
  3. ഐ.ടി
  4. »
  5. ഐ ടി വാര്‍ത്ത

കള്ളനെ പിടിക്കാനും ഐടി

ഐടി സോഫ്ട്‌ വെയറുകള്‍ അമേരിക്കന്‍ വിപണിയില്‍
FILEFILE
വാഹനമോഷ്ടാക്കളെ പിടികൂടാനുള്ള സോഫ്ട്‌ വെയറുകള്‍ അമേരിക്കന്‍ വിപണിയില്‍ ഇറക്കാന്‍ ഒരുങ്ങുകയാണ്‌ മൈക്രോ ടെക്നോളജീസ്‌. ആരംഭ ഘട്ടത്തില്‍ വാഹനമോഷണവും മറ്റും തടയാന്‍ സഹായിക്കുന്ന മൈക്രോ വെഹിക്കിള്‍ ബ്ലാക്ക്‌ബോക്സ്‌, മൈക്രോ ആക്സസ്‌ കണ്‍ട്രോള്‍ സിസ്റ്റം തുടങ്ങിയവയായിരിക്കും അമേരിക്കന്‍ വിപണിയില്‍ അവതരിപ്പിക്കുക.

എഫ്‌ സി സി ബി ഇഷ്യുവിലൂടെ സമാഹരിച്ച 60 കോടി രൂപയായിരിക്കും യു എസ്‌ പ്രവര്‍ത്തനത്തിനുള്ള ചെലവിനായി വിനിയോഗിക്കുക. വിദഗ്ധരും പരിചയ സമ്പന്നരുമായ പ്രഫഷണലുകള്‍ അടങ്ങുന്ന യു എസ് സബ്സിഡിയറിയിലൂടെയാണ്‌ കമ്പനി പ്രവര്‍ത്തിക്കാന്‍ തയാറെടുക്കുന്നത്‌.

വെബ്‌ അധിഷ്ഠിത സോഫ്ട്‌ വെയറുകള്‍ തയ്യാറാക്കുന്നതില്‍ കരുത്തു തെളിയിച്ചിട്ടുള്ള മൈക്രോ ടെക്നോളജീസ്‌ അമേരിക്കയില്‍ പുതിയ വിപണിതേടുകയാണ്‌. ഒന്നര വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ 200 കോടി രൂപയുടെ വരുമാനമുണ്ടാക്കാമെന്നാണ്‌ കമ്പനിപ്രതീക്ഷിക്കുന്നത്‌.
About Writer
WEBDUNIA