വിപ്രോ ചൈനയിലേക്കും
|
അടുത്ത മാസം മുതല്‍ ചൈനയില്‍ വിപ്രോയുടെ ബി പി ഒ പ്രവര്‍ത്തനം ആരംഭിക്കും. ചൈനയിലെ വ്യവസായ പട്ടണമായ ഷംഗ് ഹായിയിലാണ് ഒരെണ്‍നം പ്രവര്‍ത്തിക്കുന്നത്. മറ്റൊന്ന് ചെംഗ്ഡുവിലും പ്രവര്‍ത്തിക്കുമെന്ന് വിപ്രോയുടെ ചീഫ് എക്‍സിക്യുട്ടീവ് ഓഫീസര്‍ ടി കെ കുര്യന്‍ പറയുന്നു.
ചൈനയിലെ സെന്‍ററുകളില്‍ പ്രധാനമായും സാമ്പത്തീക സേവനങ്ങളും അക്കൌണ്ടിംഗും ഉള്‍പ്പെടുന്ന കാര്യങ്ങളാണ് പ്രവര്‍ത്തിക്കുക. വിപ്രോയുടെ രണ്ടാമത്തെ കേന്ദ്രമാണ് ചൈനയില്‍. ഒന്നാമത്തേത് റുമാനിയയില്‍ നിലവില്‍ പ്രവര്‍ത്തനം നടത്തുന്നുണ്ട്. ആറു മാസം മുതല്‍ ഒമ്പതു മാസത്തിനകം യു എസിലെ കേന്‍സ്രവും പ്രവര്‍ത്തിച്ചു തുടങ്ങും.
ഇതിനു പുറമേ ബ്രസീലിലും ഒരു കേന്ദ്രത്തിനായി വിപ്രോയ്‌ക്ക് പദ്ധതിയുണ്ട്. ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്‌ചേഞ്ചിന്‍റെ പട്ടികയില്‍ പെടുന്ന കമ്പനികളില്‍ ഒന്നായ വിപ്രോ കഴിഞ്ഞ വര്‍ഷം 20 ശതമാനം സാമ്പത്തീക വര്‍ദ്ധനവിലൂടെ കണ്ടെത്തിയത് 251. 5 കോടിയാണ്.