1. വാര്‍ത്താലോകം
  2. »
  3. ഐ.ടി
  4. »
  5. ഐ ടി വാര്‍ത്ത

വികസന പദ്ധതിയുമായി ഇന്‍ഫോസിസ്

ഇന്ത്യയിലെ മുന്‍നിര ഐ ടി കമ്പനിയായ ഇന്‍ഫോസിസ് തങ്ങളുടെ ചണ്ഡീഗഢിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനായി ഈ സാമ്പത്തിക വര്‍ഷം 30 കോടി രൂപ മുതല്‍മുടക്കും
FILEFILE
ഇന്ത്യയിലെ മുന്‍നിര ഐ ടി കമ്പനിയായ ഇന്‍ഫോസിസ് തങ്ങളുടെ ചണ്ഡീഗഢിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനായി ഈ സാമ്പത്തിക വര്‍ഷം 30 കോടി രൂപ മുതല്‍മുടക്കും.

ചണ്ഡീഗഢീലുള്ള രാജീവ് ഗാന്ധി ടെക്നോളജി പാര്‍ക്കിലുള്ള ഇന്‍ഫോസിസ് കേന്ദ്രത്തിലെ സോഫ്റ്റ് വെയര്‍ വിഭാഗം വികസിപ്പിക്കാനാണ് ഈ തുക പ്രധാനമായും ചിലവിടുക.രാജ്യത്തെ രണടാമത്തെ ഏറ്റവും വലിയ ഐ ടി കയറ്റുമതിക്കാരായ ഇന്‍ഫോസിസ്സ് ചണ്ഡീഗഢില്‍ ഇതുവരെ 160 കോടി രൂപയാണ് മുടക്കിയിട്ടുള്ളത്.

മുപ്പത് ഏക്കറിലായി പരന്നു കിടക്കുന്ന ഇന്‍ഫോസിന്‍സിന്‍റെ സോഫ്റ്റ് വെയര്‍ വികസന കേന്ദ്രത്തില്‍ നിലവില്‍ 2000 ജീവനക്കാരാണുള്ളത്.ഇത് താമസിയാതെ 3000 ആയി വര്‍ദ്ധിക്കുമെന്നാണ് സൂചന.അമേരിക്കയും യൂറോപ്പും ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലേക്ക് ഐ ടി കയറ്റുമതി നടത്തുന്ന കമ്പനി ബി പി ഒ മേഖലയിലും മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വെയ്കുന്നത്.

ചണ്ഡീഗഢില്‍ നിന്ന് 17,423 ലക്ഷം രൂപയുടെ സോഫ്റ്റ്വെയര്‍ കയറ്റുമതി നടത്തിയ ഇന്‍ഫോസിസ് ഇതിന്‍റെ പേരില്‍ എസ് ടി പി ഐയുടെ സോഫ്ട് വെയര്‍ കയറ്റുമതിക്കുള്ള അവാര്‍ഡും നേടിയിരുന്നു.
About Writer
WEBDUNIA