1. വാര്‍ത്താലോകം
  2. »
  3. ഐ.ടി
  4. »
  5. ഐ ടി വാര്‍ത്ത

പാചകക്കുറിപ്പുകളുമായി ഹച്ച്

മൊബൈല്‍ ഫോണുകളീലുടെ മോബിഫ്യൂഷനുമായി
FILEFILE
മൊബൈല്‍ ഫോണുകളീലുടെ ഉപഭോക്താക്കള്‍ക്ക് പാ‍ചകക്കുറിപ്പുകള്‍ ഡൌണ്‍ലോഡ് ചെയ്യാനുള്ള സംവിധാനവുമായി എത്തുകയാണ് രാജ്യത്തെ പ്രമുഖ മൊബൈല്‍ സേവനദാതാക്കളായ ഹച്ച്. പ്രമുഖ മൊബൈല്‍ പ്രസ്ധീകരണ കമ്പനിയായ മോബിഫ്യൂഷനുമായി ചേര്‍ന്നാണ് ഹച്ച് ഈ പദ്ധതി തയാറാക്കിയിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ഷെഫ് സഞ്ജീവ് കപൂര്‍ രചിച്ച ‘എനി ടൈം ടെംപ്ടേഷന്‍സ്’എന്ന പാചകപുസ്തകമാണ് ഹച്ച് ഫോണുകളിലൂടെ ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കുക. മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ തമ്മിലുള്ള മത്സരത്തിന് വാശിയേറുമ്പോള്‍ കൌതുകകരമായ നിരവധി മൂല്യവര്‍ദ്ധിത സേവനങ്ങളാണ് ഉപഭോക്താവിന്‍റെ ഹാന്‍ഡ്സെറ്റിലെത്തുന്നത്.

ഇതിനാല്‍ തന്നെ മൊബൈല്‍ പ്രസ്ധീകരണം ഏറെ സാധ്യതകളുള്ള ഒരു ബിസിനസ്സ് മേഖലയായി വളര്‍ന്ന് വരുകയാണെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു. മൊബൈല്‍ കമ്പനികള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി നവീനമായ പല ആശയങ്ങളും മുന്നോട്റ്റ് വയ്‌ക്കുന്നതില്‍ ഒന്നാണിതും.