1. വാര്‍ത്താലോകം
  2. »
  3. ഐ.ടി
  4. »
  5. ഐ ടി വാര്‍ത്ത

ചൈന കീഴടക്കാന്‍ ലെനോവ

ചൈന കീഴടക്കാന്‍ ലെനോവ
FILEFILE
ബീജിങ്ങ്:ചൈനയിലെ ഗ്രാമീണ മേഖല ലക്‍ഷ്യമാക്കി വിലകുറഞ്ഞ കമ്പ്യൂട്ടറുകള്‍ പുറത്തിറക്കുമെന്ന് ബീജിങ്ങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലെനോവ കമ്പനി പ്രഖ്യാപിച്ചു. വിപണിയില്‍ ലെനോവയുടെ പ്രധാന എതിരാളികളായ ഡെല്‍ ഇതിന് സമാനാമായ ഒരു പദ്ധതി ചൈനയ്ക്കായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇത്തരമൊരു വാഗ്ദാനവുമായി ലെനോവ രംഗത്ത് എത്തിയിരിക്കുന്നത്.


ചൈനയിലെ വികസിച്ചു കൊണ്ടിരിക്കുന്ന കമ്പ്യൂട്ടര്‍ വിപണിയില്‍ താരതമ്യേന ദരിദ്രരായവരെ ലക്‍ഷ്യമാക്കി പുറത്തിറക്കുന്ന ഈ കമ്പ്യൂട്ടറുകള്‍ക്ക് 199 ഡോളര്‍ മാത്രമാണ് വില.മോണിറ്ററിന് പകരം ടി വി സ്ക്രീന്‍ ഉപയോഗിക്കുന്ന ഈ കമ്പ്യൂട്ടറുകളുടെ വില കുറയക്കാന്‍ മറ്റ് സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.എന്നാല്‍ ഇതിന്‍റ് മറ്റ് സാങ്കേതിക വശങ്ങള്‍ അധികൃതര്‍ വ്യക്തമാകിയിട്ടില്ല.


അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന ചൈനീസ് കമ്പ്യൂട്ടര്‍ വിപണിയില്‍ കഴിഞ്ഞ വര്‍ഷം പേഴ്സണല്‍ കമ്പ്യൂട്ടറുകളുടെ വില്‍പ്പനയില്‍ മാത്രം 23 ശതമാനം വളര്‍ച്ചയുണ്ടായെന്നാണ് കണക്കുകള്‍.ലോക വിപണിയില്‍ മൂന്നാം സ്ഥാനത്താണെങ്കിലും ചൈനയില്‍ ഏറ്റവുമധികം വിറ്റഴിക്കപെടുന്നത് ലെനോവയുടെ കമ്പ്യൂട്ടറുകളാണ്.വില കുറഞ്ഞ കമ്പ്യൂട്ടറുകള്‍ ഈ വര്‍ഷം തന്നെ പുറത്തിറങ്ങുമെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.