ധൂമിനു പിന്നാലെ ‘രാഗെ’ വരുന്നു
|
ചരിത്രാതീത കാലത്തെ ക്രൂരരായ ഭരണാധികാരികള്‍ക്കെതിരെയുള്ള പോരാട്ടമാണ് രാഗേയില്‍. ഇതില്‍ ഒരു മികച്ച കഥയുണ്ടെന്നും കളിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഈ ലോകത്തിലേക്കു വന്ന് കഥയെ മാറ്റി മറിക്കാനാകുമെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. രാഗെയില്‍ ആധുനിക കാലത്തെ എല്ലാ പുതിയ ഗ്രാഫിക്‍സുകളും സാങ്കേതിക വിദ്യയും സന്നിവേശിപ്പിച്ചിട്ടുണ്ടെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.
മുന്‍ കാല ഗെയിമുകളായ ‘ധൂം’ , ‘ക്വേക്ക് വാര്‍’ എന്നീ ഗെയിമുകള്‍ പോലെ തന്നെ റിലീസിംഗ് തീയതിയോ പബ്ലിഷറുടെ പേരോ ഐ ഡി സോഫ്റ്റ്വേര്‍ പുറത്തു വിടുന്നില്ല. എങ്കിലും മുന്‍ കാല ഗെയിമുകളുടെ പ്രസാധകരും ഏറ്റവും വലിയ രണ്ടാമത്തെ ഗെയിം പ്രസാധകരുമായ ആക്റ്റിവിഷന്‍ തന്നെയാണ് ഈ ഗെയിമും വിപണിയില്‍ എത്തിക്കുന്നത്.
1993 ലായിരുന്നു ധൂം പുറത്തു വിട്ടത്. അതിനു ശേഷം പുതിയ തലമുറയില്‍ പെട്ട ഗെയിമായ ‘ഫസ്റ്റ് പേഴ്‌സണ്‍ ഷൂട്ടര്‍’ എത്തി. രണ്ടും മികച്ച വിജയങ്ങളായിരുന്നു