1. വാര്‍ത്താലോകം
  2. »
  3. ഐ.ടി
  4. »
  5. ഐ ടി വാര്‍ത്ത

‘ജി ഫോണ്‍’: ഗൂഗിള്‍ നിഷേധിക്കുന്നു

ജി ഫോണ്‍: ഗൂഗിള്‍ മൊബൈല്‍
FILEFILE
സ്വന്തം പേരില്‍ നെറ്റ് സൌകര്യത്തോടു കൂടിയ പുതിയ മൊബൈല്‍ നിര്‍മ്മിക്കുമെന്ന വാര്‍ത്ത സേര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിള്‍ നിഷേധിക്കുന്നു. ഗൂഗിളിന്‍റെ ഇന്‍റര്‍നെറ്റ് സേവനങ്ങളായ ഇ- മെയില്‍, മാപ്പ്, എന്നിവയ്‌ക്കൊപ്പം മൊബൈലിന്‍റെയും ഘടകങ്ങള്‍ ഉള്‍പ്പെടുത്തി ‘ജി ഫോണിന്‍റെ’ ഒരു പരമ്പര സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന് എന്നായിരുന്നു വാര്‍ത്ത മാധ്യമങ്ങള്‍ ആഘോഷിച്ചത്.

എന്നാല്‍ ഈ സൌകര്യങ്ങള്‍ എല്ലാം തന്നെ പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കള്‍ക്കൊപ്പം ഗൂഗിള്‍ നല്‍കി വരുന്നുണ്ടെന്ന് അവര്‍ വാര്‍ത്തയ്‌ക്കെതിരെ പ്രസ്താവനയിലൂടെ പ്രതികരിച്ചു. എന്നാല്‍ ഒരിടത്തും ഹാന്‍ഡ് സെറ്റ് വിപണിയിലേക്ക് ഇറങ്ങുന്നതായി ഗൂഗിള്‍ പറഞ്ഞിട്ടില്ല. അടുത്ത കാലത്ത് ഗൂഗിള്‍ ആപ്പിളുമായി ഈ സൌകര്യങ്ങളുടെ പെരില്‍ സഹകരിക്കുകയുണ്ടായി.

ഇ-മെയില്‍, മാപ്പ് എന്നീ സൌകര്യങ്ങളെല്ലാം ആപ്പിളിന്‍റെ ഐ ഫോണ്‍ ഹാന്‍ഡ് സെറ്റില്‍ ലഭിക്കുന്നുണ്ട്. ഇതു കൂടാതെ തന്നെ ഗൂഗിളിന്‍റെ കൂടുതല്‍ സൌകര്യങ്ങള്‍ ഐ ഫോണിനു നല്‍കുന്നതിനേ കുറിച്ചാണ് ഗൂഗിളിന്‍റെ ചിന്തയെന്നു ചീഫ് എക്‍സിക്യുട്ടീവ് എറിക്ക് ഷ്‌മിഡിറ്റ് പറയുന്നു. കഴിഞ്ഞ വര്‍ഷവും ഹാന്‍ഡ് സെറ്റ് നിര്‍മ്മാണത്തിലേക്ക് ഗൂഗിള്‍ കടക്കുന്നു എന്ന വാര്‍ത്ത പരന്നിരുന്നു.