1. വാര്‍ത്താലോകം
  2. »
  3. ഐ.ടി
  4. »
  5. ഐ ടി വാര്‍ത്ത

പരസ്യം: പ്രമുഖര്‍ ഫേസ്ബുക്ക് വിടുന്നു

നെറ്റ്വര്‍ക്കിംഗ് വെബ്‌സൈറ്റായ ഫേസ് വൊഡാഫോണ്‍ വിര്‍ജിന്‍ മീഡിയാ ദി എ എ
FILEFILE
നെറ്റ്വര്‍ക്കിംഗ് വെബ്‌സൈറ്റായ ഫേസ് ബുക്കിന്‍റെ നെറ്റ് വാണിജ്യ അക്കൌണ്ടില്‍ നിന്നും ആറു പ്രമുഖ സ്ഥാപനങ്ങള്‍ പുറത്തു പോകുന്നു. ഫസ്റ്റ് ഡയറക്‍ട്, വൊഡാഫോണ്‍, വിര്‍ജിന്‍ മീഡിയാ, ദി എ എ, ഹാളി ഫാക്‍സ്, പ്രുഡന്‍ഷ്യല്‍ എന്നീ സ്ഥാപനങ്ങളാണ് ഫേസ് ബുക്കിലെ തങ്ങളുടെ പരസ്യം പിന്‍‌വലിക്കുന്നത്.

തങ്ങളുടെ പരസ്യങ്ങള്‍ ബ്രിട്ടീഷ് നാഷണല്‍ പാര്‍ട്ടിയുടെ പേജിനൊപ്പം വരുന്നു എന്ന കാരണത്താലാണ് പരസ്യങ്ങള്‍ പിന്‍ വലിക്കാന്‍ തീരുമാനിച്ചത്. റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ബ്രിട്ടന്‍റെ നാഷനല്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ടു കിടക്കുന്ന പേജുകളിലാണ് ആഡുകള്‍ പ്രത്യക്ഷപ്പെടുന്നത്. വിപണനത്തെ ബാധിക്കാതിരിക്കാനാണ് പരസ്യങ്ങള്‍ പിന്‍ വലിക്കുന്നതെന്ന് വിര്‍ജിന്‍ മീഡിയ പറയുന്നു.

മൊബൈല്‍ ഫോണ്‍ രംഗത്തെ മുമ്പന്‍‌മാരായ വൊഡാഫോണും ബാങ്കിംഗ് സ്ഥാപനമായ ഫസ്റ്റ് ഡയറക്ടും പുതിയ മാസികയായ മീഡിയാ ഏജിന്‍റെ പേജിലെ പരസ്യങ്ങളും പിന്‍ വലിക്കാന്‍ ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ മറ്റു സ്ഥാപനങ്ങള്‍ പിന്നീടെ തീരുമാനമെടുക്കു. പരസ്യങ്ങള്‍ പൊസിഷന്‍ ചെയ്യുന്നതിനേക്കുറിച്ചാണ് പ്രമുഖ ബാന്‍ഡുകളുടെ പരാതി.

തങ്ങളുടെ പൊതു താല്പര്യ നയങ്ങള്‍ ഏതെങ്കിലും സംഘടനകളെയോ പ്രത്യേക പാര്‍ട്ടികളെയോ താല്പര്യപ്പെടുന്നില്ലെന്നു വൊഡാഫോണിന്‍റെ വക്താവ് പറയുന്നു. യാദൃശ്ചികമായി മാത്രം സംഭവിച്ചതാ‍ണിതെന്നും ഇതിലൊന്നും കാര്യമില്ലെന്നും പറഞ്ഞൊഴിയുകയാണ് ബി എന്‍ പി വക്താക്കള്‍. എന്നാല്‍ ഫേസ്ബുക്ക് ഇതുവരെ പ്രതികരിച്ചില്ല.