1. വാര്‍ത്താലോകം
  2. »
  3. ഐ.ടി
  4. »
  5. ഐ ടി വാര്‍ത്ത

ട്യൂഷനിലും പുറമ്പണി

സോഫ്ട്‌ വെയര്‍ ഔട്ട് സോഴ്സിങ്ങ്‌
FILEFILE
സോഫ്ട്‌ വെയര്‍ കച്ചവടത്തിനും ആശുപത്രി സേവനങ്ങള്‍ക്കും വന്‍ കിട വിദേശ കമ്പനികളുടെ ഉപഭോക്ത്യ സേവനങ്ങള്‍ക്കുമായിരുന്നു ഔട്ട് സോഴ്സിങ്ങ്‌ എന്ന ആശയം ആദ്യം ഉപയോഗപ്പെട്ടത്‌. എന്നാല്‍ ഇന്ത്യന്‍ കമ്പനികളും വിദ്യാഭ്യാസവും ഔട്ട്‌ സോഴ്സിങ്ങ്‌ ചെയ്തിരിക്കുകയാണ്‌.

വിദേശത്തിരിക്കുന്ന കുട്ടികള്‍ക്ക്‌ ഓണ്‍ലൈന്‍ ട്യൂഷന്‍ സെന്ററിലൂടെ കൊച്ചിയിലിരുന്ന്‌ രാത്രിപകലാക്കി അധ്യാപകര്‍ പരീക്ഷക്ക്‌ തയ്യാറെടുപ്പിക്കുന്നു. ടെസ്റ്റ്‌ പേപ്പര്‍ ഇടുന്നു. മാര്‍ക്ക്‌ കുറഞ്ഞതിന്‌ ശിക്ഷിക്കുന്നു. എന്നാല്‍ ഈ അധ്യാപകരൊന്നും കുട്ടികളെ നേരിട്ടു കണ്ടിട്ടില്ലെന്ന്‌ മാത്രം.

അധ്യാപകനും വിദ്യാര്‍ത്ഥിയും നേരിട്ട്‌ കാണാത്ത പുതിയൊരു വിദ്യാഭ്യാസ സമ്പ്രദായമാണ്‌ ഓണ്‍ലൈന്‍ ട്യൂഷനിലൂടെ ഉരുത്തിരിയുന്നത്‌. അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ട്യൂഷനെടുക്കുന്ന സ്ഥാപനങ്ങള്‍ കൊച്ചിയില്‍ നിരവധിയാണ്‌. വിദേശവിദ്യാര്‍ത്ഥികളെ ഇംഗ്ലീഷ്‌ പഠിപ്പിക്കുന്നതിനാണ്‌ ഇപ്പോള്‍ ഇന്ത്യന്‍ അധ്യാപകര്‍ക്ക്‌ പ്രിയമേറുന്നത്‌.

ദക്ഷിണ കൊറിയയിലെ വിദ്യാര്‍ത്ഥികളെ ഓരോരുത്തരെ നേരിട്ട്‌ ബന്ധപ്പെട്ട്‌ ഓണ്‍ലൈനിലൂടെ ഇംഗ്ലീഷ്‌ പഠിപ്പിക്കാനുള്ള ചുമതലയാണ്‌ ടൂറോ വിസ്ത എന്ന ഇന്ത്യന്‍ കമ്പനിക്ക്‌ ലഭിച്ചിരിക്കുന്നത്‌.ഓരോ വിദ്യാര്‍ത്ഥിയെയും നെറ്റിലൂടെ മനസിലാക്കി ഇംഗ്ലീഷ്‌ പഠിപ്പിക്കാനാണ്‌ കമ്പനിയുടെ പദ്ധതി.

പുതിയകാലത്തിന്‍റെ മന്ത്രമായി ഔട്ട്‌ സോഴ്സിങ്ങ്‌ മാറി കഴിഞ്ഞിട്ട്‌ അധികമായിട്ടില്ല. വിദേശരാജ്യങ്ങള്‍ക്ക്‌ ഇന്ത്യയിലെ വിപുലമായ വിദ്യാസമ്പനരെ ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നതാണ്‌ ഔട്ട്‌ സോഴ്സിങ്ങ്‌ കമ്പനികളെ നാളെയുടെ ബിസിനസാക്കിമാറ്റിയത്‌.
About Writer
WEBDUNIA