പ്രധാന താള്‍  വാര്‍ത്ത  വിവര സാങ്കേതികവിദ്യ  ഐ ടി വാര്‍ത്ത
 
പുതു പാഠ്യപദ്ധതിയുമായ് ഐബിഎം
ഐ ടി രംഗത്തെ പ്രമുഖരായ ഐ ബി എം നവീന പാഠ്യപദ്ധതികള്‍ ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടപ്പാക്കുന്നു. രാജ്യത്തെ പ്രമുഖ വിദ്യാലയങ്ങളുമായും സാങ്കേതിക സ്ഥാപനങ്ങളുമായി സഹകരിച്ചാണ്‌ സര്‍വീസ്‌ സയന്‍സ്‌, മാനേജ്മെന്‍റ്-എന്‍ജിനീയറിങ്‌ (എസ്‌ എസ്‌ എം ഇ) എന്ന പാഠ്യപദ്ധതിനടപ്പാക്കുന്നത്‌.എസ്‌ എസ്‌ എം അടുത്തിടെ ബാഗ്ലൂരില്‍ സംഘടിപ്പിച്ച സമ്മേളനത്തിലാണ്‌ ഈ പ്രഖ്യാപനമുണ്ടായത്‌.

ഹൈദരാബാദിലെ ഇന്ത്യന്‍ സ്കൂള്‍ ഓഫ്‌ ബിസിനസ്സുമായി ഐ ബി എം ധാരണയില്‍ എത്തിയിരുന്നു. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്മെന്‍റ്, ഇന്ത്യ ഐ ബി എം പാഠ്യപദ്ധതി നടപ്പാക്കും.

ഇതിനിടെ ഐ ബി എം ഇന്ത്യ നാഗ്പുരിലും പ്രവര്‍ത്തനം തുടങ്ങി.രാജ്യത്തെ 14 നഗരങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന്‍റെ ഭാഗമായാണിത്‌. നാസിക്‌, സൂറത്ത്‌, ഭുവനേശ്വര്‍, ജംഷഡ്പുര്‍, ജയ്പുര്‍, ലുധിയാന, ഡെറാഡൂണ്‍, വൈശാഖ്‌, മധുര, കോയമ്പത്തൂര്‍, ഗോവ, ലഖ്നൗ, ഭോപ്പാല്‍ എന്നിവിടങ്ങളിലും ഐ ബി എം കേന്ദ്രങ്ങല്‍ ഉടന്‍ തുറക്കും.
കൂടുതല്‍
ബ്രോഡ്ബാന്‍റ് ഉപയോക്താക്കള്‍ വര്‍ദ്ധിക്കുന്നു
എസ്‌ ടി പി ഐ കയറ്റുമതി ഉയര്‍ന്നു
ലെനോവ പുതു മോഡലുകളുമായി
ഓണ്‍ലൈന്‍ ഷോപ്പിങ്ങ് മുന്നേറുന്നു
ടി സി എസ് കാമ്പസ് റിക്രൂട്ട്‌മെന്‍റീന്
ടാറ്റാ ഇന്‍ഡികോം കര്‍ണാടകയില്‍ മുന്നേറുന്നു