1. വാര്‍ത്താലോകം
  2. »
  3. ധനകാര്യം
  4. »
  5. വാണിജ്യ വാര്‍ത്ത
  6. ടാറ്റ നാനോ നൈജീരിയയിലേക്ക്

Nano to be rolled out in Nigeria by 2010 | ടാറ്റ നാനോ നൈജീരിയയിലേക്ക്

ടാറ്റ
PROPRO
ടാറ്റ മോട്ടോഴ്സിന്‍റെ വില കുറഞ്ഞ ഫാമിലി കാറായ നാനോ അടുത്ത പതിനെട്ട് മാസത്തിനകം നൈജീരിയയിലെത്തും. യൂറോപ്യന്‍ വിപണിയിലിറക്കുന്നതിന് മുമ്പേ നൈജീരിയന്‍ വിപണിയില്‍ നാനൊ പുറത്തിറക്കാനാണ് ടാറ്റയുടെ തീരുമാനം.

357,480 എന്‍ജിഎന്‍ (1.16 ലക്ഷം രൂപ) ആയിരിക്കും ബെയ്സ് മോഡലിന് നൈജീരിയയിലെ വില. ഉപയോഗിച്ച സാലൂണ്‍ കാറുകള്‍ക്ക് നൈജീരിയന്‍ വിപണിയില്‍ 500,000 എന്‍ജിഎന്‍ വില വരുമെന്നിരിക്കെ നാനൊയുടെ വരവ് രാജ്യത്തിന്‍റെ കാര്‍ വിപണിയില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. അതേസമയം നൈജീരിയയില്‍തന്നെ അസംബിള്‍ ചെയ്ത് വില്‍പന നടത്താനാണോ ഉദ്ദേശിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയില്ല.

യൂറോപ്യന്‍ വിപണിയില്‍ 2011 ഓടെ നാനൊ പുറത്തിറക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. മാര്‍ച്ച് 23നാണ് ഏറെ പ്രതീക്ഷിച്ചിരുന്ന ചെറുകാര്‍, ടാറ്റ ഇന്ത്യന്‍ വിപണിയിലിറക്കിയത്. 1.23 ലക്ഷം മുതല്‍ 1.72 ലക്ഷം വരെയാണ് ഇന്ത്യയില്‍ നാനോയുടെ വില.