അമേരിക്ക കഴിഞ്ഞ വര്‍ഷം നല്‍കിയ മൊത്തം എച്ച് 1ബി വിസകളില്‍ 38 ശതമാനവും ലഭിച്ചത് ഇന്ത്യക്കാര്‍ക്ക്. യുഎസ് സര്‍ക്കാരിന്‍റെ ഇമിഗ്രേഷന്‍ വകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.
അന്തര്‍ സ്ഥാപന ട്രാന്‍സ്ഫറിംഗിനായുള്ള എല്‍-1 വിസ നേടിയവരിലും ഭൂരിഭാഗം ഇന്ത്യക്കാരാണ്. അമേരിക്കയില്‍ 2008ല്‍ നടന്ന നോണ്‍ ഇമിഗ്രന്‍റ് അഡ്മിഷനെക്കുറിച്ച് ഐ-94 തയ്യാറാക്കിയ വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഇമിഗ്രേഷന്‍ വകുപ്പ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2008ല്‍ എച്ച് 1ബി വിസകളില്‍ നടന്ന 409,619 അഡ്മിഷനുകളില്‍ 157,726 എണ്ണവും (37.8%) ഇന്ത്യയില്‍ നിന്നാണ്. 2007 വര്‍ഷത്തെ അപേക്ഷിച്ച് 3000 പേരുടെ കുറവാണ് കഴിഞ്ഞ വര്‍ഷം സംഭവിച്ചത്.
എച്ച് 1ബി വിസ അഡ്മിഷനുകളില്‍ കാനഡയാണ് രണ്ടാം സ്ഥാനത്ത്. 2008ല്‍ 23,312 കനേഡിയന്‍ പൌരന്മാരാണ് അമേരിക്കയിലെത്തിയത്. ബ്രിട്ടന്‍ (19,209), മെക്സിക്കൊ (16,382), ചൈന (13,828) എന്നിവയാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനത്ത്. |