പ്രധാന താള്‍ > വാര്‍ത്ത > ധനകാര്യം > വാണിജ്യ വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പണപ്പെരുപ്പ തോത് ഉയര്‍ന്നു

രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 4.11 ശതമാനമായി ഉയര്‍ന്നു. ജനുവരി 26 ന് അവസാനിച്ച ആഴ്ചയിലെ മൊത്ത വില വിവര സൂചിക അനുസരിച്ചാണിത് കണക്കാക്കിയത്.

അതിനു മുന്നിലത്തെ ആഴ്ചയില്‍ അതായത് ജനുവരി 19 ന് അവസാനിച്ച ആഴ്ചയിലെ പണപ്പെരുപ്പ നിരക്ക് 3.93 ശതമാനമായിരുന്നു. അതേ സമയം കഴിഞ്ഞ വര്‍ഷം ഇതേ കാലയലവിലെ പണപ്പെരുപ്പ നിരക്ക് 6.69 ശതമാനമായിരുന്നു.

ചോളം, ചെറുപയര്‍, ഗോതമ്പ്, സുഗന്ധ വ്യഞ്ജനങ്ങള്‍ എന്നിവയുടെയും ബജറയുടെയും വില ഇക്കാലയളവില്‍ വര്‍ദ്ധിച്ചത് പണപ്പെരുപ്പ നിരക്ക് വര്‍ദ്ധിക്കാനിടയാക്കി. അതേ സമയം ഇക്കാലയളവില്‍ ബാര്‍ലിയുടെ വില കുറഞ്ഞിരുന്നു.

അതുപോലെ ഉപ്പ്, തേയില, ബ്രഡ്, കടുകെണ്ണ എന്നിവയുടെ വിലയും ഇക്കാലയളവില്‍ വര്‍ദ്ധിച്ചു. എന്നാല്‍ വില വര്‍ദ്ധനയുണ്ടാകും എന്ന് പ്രതീക്ഷിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില സ്ഥിരമായി തുടരുകയായിരുന്നു.

ചിലയിനം സോപ്പുകള്‍, കാസ്റ്റിക് സോഡ, കൃത്രിമ റബ്ബര്‍, ട്രക്ക്, ബസ് എന്നിവയുടെ ചേസിസുകള്‍ എന്നിവയുടെ വിലയിലും ഗണ്യമായ വര്‍ദ്ധനയാണ് ഇക്കാലയളവില്‍ ഉണ്ടായത്. ഇതും പണപ്പെരുപ്പ നിരക്ക് വര്‍ദ്ധിപ്പിക്കാനിടയാക്കി.

റിസര്‍വ് ബാങ്ക് കണക്കനുസരിച്ച് ഇക്കൊല്ലം ശരാശരി പണപ്പെരുപ്പ നിരക്ക് 5 ശതമാനത്തിനു താഴെയായിരിക്കും ഉണ്ടാവുക. ഈ നിലവരെ പ്രശ്നമില്ലാത്ത നിലയില്‍ തുടരും എന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ മതം.
കൂടുതല്‍
കാര്‍ വില്‍പ്പന വീണ്ടും വര്‍ദ്ധിച്ചു
പുതിയഭാഗ്യക്കുറി: ധനമന്ത്രി പുറത്തിറക്കും
ജാംനഗര്‍: റിലയന്‍സ്‌ ഓട്ടോസോണ്‍ തുടങ്ങി
കാര്‍പറേഷന്‍ ബാങ്ക്‌ പലിശ കുറച്ചു
സപ്ലൈകോ: റെക്കാഡ്‌ വിറ്റുവരവ്‌
ബഹറിനിലേക്ക് കൂടുതല്‍ എയര്‍‌ഇന്ത്യവിമാനങ്ങള്‍