പ്രധാന താള്‍  വാര്‍ത്ത  ധനകാര്യം  വാണിജ്യ വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
സിനിമ: 850കോടി വിദേശനാണ്യം

ഇന്ത്യന്‍ സിനിമകള്‍ പ്രതിവര്‍ഷം നേടിത്തരുന്ന വിദേശ നാണ്യം 850 കോടി രൂപയായി (213 കോടി ഡോളര്‍) ഉയര്‍ന്നു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപ ണ മന്ത്രി പ്രിയരഞ്ജന്‍ ദാസ്‌ മുന്‍ഷി ലോക്സഭയില്‍ അറിയിച്ചതാ ണിക്കാര്യം.

ഇത്തരത്തില്‍ ഇന്ത്യന്‍ സിനിമകള്‍ക്ക്‌ വിദേശത്തുനിന്നു ലഭിക്കുന്ന വരുമാനത്തില്‍ വര്‍ഷം തോറും 18 ശതമാനം വര്‍ധന കൈവരിച്ചിട്ടുണ്ടെന്ന്‌ മന്ത്രി പറഞ്ഞു. യൂറോപ്പ്‌, വടക്കേ അമേരിക്ക, ജപ്പാന്‍, ചൈന എന്നിവിടങ്ങളിലാണ്‌ ഇന്ത്യന്‍ സിനിമകള്‍ക്ക്‌ ഏറെ ആരാധകരുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.

ഇന്ത്യന്‍ സിനിമകളുടെ പ്രധാന വിപണി ലാറ്റിന്‍ അമേരിക്കയാണ്‌. അമേരിക്കയിലെ കേബിള്‍ കമ്പനികള്‍ ഇന്ത്യന്‍ സിനിമകളുടെ സംപ്രേഷണത്തിനായി വീഡിയോ ഓണ്‍ ഡിമാന്‍ഡ്‌ എന്ന പരിപാടി ആരംഭിച്ചിട്ടുണ്ട്‌.

ഹിന്ദി സിനിമകള്‍ക്കാണ്‌ വിദേശത്ത്‌ ഏറെ പ്രിയം. 2006-ല്‍ ഇന്ത്യന്‍ സിനിമകള്‍ വിദേശത്തുനിന്ന്‌ നേടിയത്‌ 700 കോടി രൂപയാണ്..
കൂടുതല്‍
തൃശൂരില്‍ 100 കോടിയുടെ ഹോട്ടല്‍
ടാറ്റാ സ്റ്റീല്‍ വരുമാനം: 44% വര്‍ദ്ധന
ഇനി ഐടി‌സി സോപ്പും
വോള്‍വോ എസ്-80ക്ക് 40.7 ലക്ഷം
രൂപയുടെ മൂല്യം കുറഞ്ഞു
ഇന്ത്യാക്കാര്‍ക്ക് ആകാശയാത്ര വേണ്ട