ഇനി ഐടിസി സോപ്പും
|
അടുത്ത മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ഗുണ നിലവാരമുള്ള വില കുറഞ്ഞ ടോയ്‌ലറ്റ് സോപ്പ് വിപണിയില്‍ എത്തിക്കാനാണ് കമ്പനി ശ്രമം. എന്നാല്‍, സോപ്പിന്‍റെ പേര് കമ്പനി പുറത്ത് വിട്ടിട്ടില്ല.
സോപ്പ് നിര്‍മ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വില വര്‍ദ്ധിച്ചത് കാരണം ഐടിസി സോപ്പുമായി ഉടന്‍ രംഗത്ത് എത്തില്ല എന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍, ഐടിസി രംഗത്ത് എത്തുന്നതോടെ വിലയിലും ഗുണനിലവാരത്തിലും ഒരു യുദ്ധം ഉറപ്പാക്കാമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.
ഇന്ത്യന്‍ സോപ്പ് വിപണന രംഗത്ത് ഹിന്ദുസ്ഥാന്‍ യൂണി ലിവറിനാണ് ആധിപത്യം. യൂണി ലിവര്‍ വിപണിയുടെ 54 ശതമാനം കൈയ്യടക്കിയിരിക്കുന്നു.