1. വാര്‍ത്താലോകം
  2. »
  3. ധനകാര്യം
  4. »
  5. വാണിജ്യ വാര്‍ത്ത

വോള്‍വോ എസ്-80ക്ക് 40.7 ലക്ഷം

വോള്‍വോ കാര്‍ കോര്‍പ്പറേഷന്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന രണ്ട് മോഡലുകളുടെ വില പരസ്യപ്പെടുത്തി.

എസ്-80 ക്ക് 40.7 ലക്ഷം രൂപയും ഇതിന്‍റെ ഡീസല്‍ മോഡലിന് 39.6 ലക്ഷം രൂപയും
FILEFILE
വോള്‍വോ കാര്‍ കോര്‍പ്പറേഷന്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന രണ്ട് മോഡലുകളുടെ വില പരസ്യപ്പെടുത്തി.

എസ്-80 ക്ക് 40.7 ലക്ഷം രൂപയും ഇതിന്‍റെ ഡീസല്‍ മോഡലിന് 39.6 ലക്ഷം രൂപയും ആയിരിക്കും വില.

സ്പോര്‍ട്ട് യൂട്ടിലിറ്റി മോഡലായ എക്സ് സി-90 ക്ക് 48 ലക്ഷം രൂപയും ഇതിന്‍റെ ഡീസല്‍ പതിപ്പിന് 47 ലക്ഷം രൂപയും വിലയാകും.

എല്ലാ കാറുകളും സ്വീഡനില്‍ നിന്ന് ഇറക്കുമതി ചെയ്യാനാണ് കമ്പനി തീരുമാനം. മുംബൈ, ഡല്‍ഹി, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ മൊത്തം മൂന്ന് ഡീ‍ലര്‍മാരെ നിയോഗിച്ചിട്ടുണ്ട്.

ആദ്യ രണ്ട് വര്‍ഷമോ അല്ലെങ്കില്‍ ആദ്യ 60,000 കിലോമീറ്ററോ ആയിരിക്കും കമ്പനി നല്‍കുന്ന വാറന്‍റി പരിധി.