ഇന്ത്യാക്കാര്‍ക്ക് ആകാശയാത്ര വേണ്ട
|
ഇന്ത്യയേക്കാള്‍ വളരെ കുറവ് മൊത്ത ആഭ്യന്തര ഉത്പാദനമുള്ള എത്യോപ്യ, നൈജീരിയ, അയല്‍രാജ്യങ്ങളായ പാകിസ്ഥാന്‍, ശ്രീലങ്ക, ചൈന എന്നീ രാജ്യങ്ങളേക്കാള്‍ വിമാന യാത്രയില്‍ ഇന്ത്യാക്കാര്‍ പിന്നിലാണ്.
ആയിരത്തില്‍ ഒരാളെങ്കിലും പ്രതിവര്‍ഷം 20 ആകാശ യാത്രകളെങ്കിലും നടത്തുന്നു എന്നതാണ് ഇന്ത്യയുടെ ആകാശസഞ്ചാരത്തിന്‍റെ കണക്ക്. എന്നാല്‍ ചൈനയില്‍ ഇത് അറുപതും അമേരിക്കയില്‍ 2,300 ആണ്.
ഇന്ത്യയുടെ അമ്പതില്‍ ഒന്ന് ജനസംഖ്യമാത്രമുള്ള മലേഷ്യയില്‍ പോലും വിമാനത്തില്‍ യാത്രചെയ്യുന്നവരുടെ വാര്‍ഷിക സംഖ്യ ഇന്ത്യയെക്കാള്‍ വളരെ മുന്നിലാണ്. വിമാനയാത്രചെയ്യുന്ന ശ്രീലങ്കക്കാരുടേയും പാകിസ്ഥാന്‍കാരുടേയും വാര്‍ഷിക ശരാശരി എണ്ണം മുപ്പത് ആണെങ്കില്‍ ഇന്ത്യയില്‍ അത് ഇരുപത് മാത്രമാണ്.
ഇന്ത്യക്കാരുടെ വിമാനയാത്രയുടെ നാല്‍പത് ശതമാനവും ഡല്‍ഹിയും മുംബയും കേന്ദ്രീകരിച്ചാണ് നടക്കുന്നത്.വിമാനയാത്രകള്‍ക്കും സഞ്ചാരത്തിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതാണ് ഇതിന് കാരണമെന്ന് അസോചം പ്രസിഡന്‍റ് വേണുഗോപാല്‍ പറയുന്നു.