സംസ്ഥാനത്തിന്‍റെ വികസനത്തില്‍ പങ്കാളികളാകുവാന്‍ ഇന്ത്യന്‍ വിപണിയിലെ വന്‍ കിടക്കാരുടെ സഹായം പ്രതീക്ഷിക്കുകയാണ് മദ്ധ്യപ്രദേശ്. വിവിധ മേഖലകളില്‍ പണം നിക്ഷേപിക്കാനുള്ള അവസരം നല്‍കിയാണ് മദ്ധ്യപ്രദേശ് വ്യാവസായിക പ്രമുഖരെ മദ്ധ്യപ്രദേശ് ക്ഷണിക്കുന്നത്.
നിക്ഷേപം സംബന്ധിച്ച കാര്യങ്ങള്‍ക്കായി ഇന്ത്യന്‍ ഐ ടി തലസ്ഥാനമായ ബാംഗ്ലൂരില്‍ രണ്ടി ദിന സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൌഹാന്‍ അടുത്ത ദിവസങ്ങളില്‍ എത്തിച്ചേരുന്നുണ്ട്. ഓഗസ്റ്റ് 30 നാണ് ചൌഹാന്‍റെ സന്ദര്‍ശനം തുടങ്ങുക.
കര്‍ണാടക സംസ്ഥാനത്തെ വ്യാവസായിക രംഗത്ത് പ്രവര്‍ത്തിക്കുന്ന മുന്‍ നിര സ്ഥാപനങ്ങളുടെ തലവന്‍മാരുമായി സന്ദര്‍ശനത്തില്‍ ചൌഹാന്‍ നിക്ഷേപം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചയില്‍ വിഷയമാകും.
ഒക്ടോബര്‍ 27-28 തീയതികളില്‍ ഇന്‍ഡോറില്‍ നടക്കുന്ന ‘ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്‍റ് മീറ്റി’ലേക്ക് വ്യാവസായിക പ്രമുഖരെ ക്ഷണിക്കുക എന്ന ഉദ്ദേശവും സന്ദര്‍ശനത്തിനു പിന്നിലുണ്ട്. അടിസ്ഥാന സൌകര്യങ്ങളുടെ വികസനം, ഊര്‍ജ്ജം, ഭക്‍ഷ്യ വസ്തുക്കളുടെ നിര്‍മ്മാണം, ഐ ടി, റോഡ് വികസനം, ടൂറിസം, സയന്‍സ് ആന്‍ഡ് ടെക്നോളജി തുടങ്ങിയ മേഖലകളിലേക്കാണ് നിക്ഷേപം പ്രതീക്ഷിക്കുന്നത്.
|