1. വാര്‍ത്താലോകം
  2. »
  3. ധനകാര്യം
  4. »
  5. വാണിജ്യ വാര്‍ത്ത

റിലയന്‍സ് മെല്ലെപ്പോക്കിന്

റിലയന്‍സ് അഗ്രി റീട്ടയില്‍ സ്റ്റോറുകള്‍ക്ക് നേരെ അടുത്ത കാലത്ത് ഉണ്ടായ ആക്രമണങ്ങളെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കുന്നത് മെല്ലെയാക്കാന്‍
റിലയന്‍സ് അഗ്രി റീട്ടയില്‍ സ്റ്റോറുകള്‍ക്ക് നേരെ അടുത്ത കാലത്ത് ഉണ്ടായ ആക്രമണങ്ങളെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കുന്നത് മെല്ലെയാക്കാന്‍ കമ്പനി തീരുമാനിച്ചു.

കമ്പനിയുടെ റീട്ടെയില്‍ കേന്ദ്രങ്ങള്‍ക്ക് നേരെ കൊല്‍ക്കത്തയിലും സംസ്ഥാനത്തിന്‍റെ മറ്റ് ഭാഗങ്ങളിലും നടന്ന ആക്രമണങ്ങള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ ശ്രദ്ധയില്‍ പെടുത്തി എന്ന് റിലയന്‍സ് അധികൃതര്‍ പറഞ്ഞു. സുരക്ഷ ഉറപ്പാവുമ്പോള്‍ മാത്രമേ റിലയന്‍സ് ഫ്രഷ് സ്റ്റോറുകള്‍ തുറക്കൂ എന്നാണ് കമ്പനിയുടെ നിലപാട്.

എന്നാല്‍, കമ്പനിയുടെ പൂട്ടിയിടല്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു എന്ന് ഫോര്‍വേര്‍ഡ് ബ്ലോക്ക് നേതൃത്വം അറിയിച്ചു. കമ്പനിയെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് പാവപ്പെട്ട കര്‍ഷകരുടെ വിജയമാണെന്നും നേതാക്കള്‍ പറഞ്ഞു.

പശ്ചിമ ബംഗാളില്‍ മൊത്തം 145 റിലയന്‍സ് റീട്ടെയില്‍ കേന്ദ്രങ്ങള്‍ തുറക്കാനായിരുന്നു കമ്പനി തീരുമാനം. എന്നാല്‍, ഇത് കര്‍ഷകരെ ബുദ്ധിമുട്ടിക്കുമെന്ന ആരോപണം ഉന്നയിച്ച് ഫോര്‍വേര്‍ഡ് ബ്ലോക്ക് ഉപരോധം ഉയര്‍ത്തുക ആയിരുന്നു.