1. വാര്‍ത്താലോകം
  2. »
  3. ധനകാര്യം
  4. »
  5. വാണിജ്യ വാര്‍ത്ത

ക്രൂഡ്‌ ഓയില്‍ ഇറക്കുമതിയില്‍ 11.3% വര്‍ദ്ധന

ക്രൂഡ്‌ ഓയില്‍  ഇറക്കുമതി ക്രൂഡോയില്‍
രാജ്യത്തെ ക്രൂഡോയില്‍ ഇറക്കുമതിയില്‍ വന്‍ വര്‍ദ്ധന രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്‌. 2007 ജൂലൈയില്‍ ക്രൂഡ്‌ ഓയില്‍ ഇറക്കുമതി 11.3 ശതമാനം വര്‍ദ്ധനയാണ്‌ രേഖപ്പെടുത്തിയത്‌.

ജൂലൈയില്‍ രാജ്യത്തെ ക്രൂഡോയില്‍ ഇറക്കുമതി 1.06 കോടി ടണ്‍ ആയിരുന്നു. അതേ സമയം കഴിഞ്ഞവര്‍ഷം ജൂലൈയിലെ ഇറക്കുമതി 95.5 ലക്ഷം ടണ്ണായിരുന്നു.

ഇറക്കുമതിക്കൊപ്പം ആഭ്യന്തര വില്‍പനയിലും വര്‍ദ്ധനയുണ്ടായി. പെട്രോള്‍ വില്‍പന ജൂലൈയില്‍ 17.9 ശതമാനം ഉയര്‍ന്നപ്പോള്‍ ഡീസല്‍ വില്‍പന 14 ശതമാനം ഉയര്‍ന്നു. ഇതിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം മൊത്തം വില്‍പനയുടെ മൂന്നിലൊന്ന്‌ ഡീസലിന്‍റേതാണ്‌ എന്നതാണ്‌.

അതുപോലെ രാജ്യത്തു നിന്നുള്ള എണ്ണ ഉത്പന്ന കയറ്റുമതി 14.7 ശതമാനം ഉയര്‍ന്നതായാണ്‌ സൂചന. ജൂലൈയില്‍ രാജ്യത്തു നിന്ന് 34 ലക്ഷം ടണ്‍ എണ്ണ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തു. കയറ്റുമതിയിലെ മൂന്നില്‍ രണ്ടു ഭാഗവും സ്വകാര്യ എണ്ണക്കമ്പനികളാണ് നടത്തിയത്.