1. വാര്‍ത്താലോകം
  2. »
  3. ധനകാര്യം
  4. »
  5. വാണിജ്യ വാര്‍ത്ത

വ്യോമയാനമേഖലയില്‍ 38% വളര്‍ച്ച

വ്യോമയാനമേഖല വളര്‍ച്ച
ആഗോള തലത്തില്‍ തന്നെ വ്യോമ ഗതാഗത മേഖലയില്‍ വളര്‍ച്ചാ നിരക്ക്‌ വര്‍ദ്ധിക്കുന്നതിനൊപ്പം ആഭ്യന്തര വ്യോമയാന രംഗത്തും മികച്ച വളര്‍ച്ച ഉണ്ടായതായി റിപ്പോര്‍ട്ട്‌.

ഇന്ത്യയിലെ ആഭ്യന്തര വ്യോമയാനത്തില്‍ 38 ശതമാനം വളര്‍ച്ചയാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചതാണിത്‌.

വിവിധ കാലയളവുകള്‍ തമ്മില്‍ നടത്തിയ താരതമ്യപഠനത്തിലൂടെയാണ്‌ യാത്രികരുടെ എണ്ണത്തിലുണ്ടായ ഈ വര്‍ധന അധികൃതര്‍ വ്യക്തമാക്കിയത്‌.

അതുപോലെ തന്നെ ഈ വര്‍ഷം ജ൹വരി മുതല്‍ ജൂലൈ വരെയുള്ള ഏഴുമാസകാലയളവില്‍ രാജ്യത്ത്‌ ആകാശമാര്‍ഗം സഞ്ചരിച്ചവരുടെ എണ്ണം 248.52 ലക്ഷത്തിലധികമായിരുന്നു.

എന്നാല്‍ ഇത്‌ കഴിഞ്ഞവര്‍ഷം 180.34 ലക്ഷം മാത്രമായിരുന്നു. എയര്‍ലൈന്‍സിന്‍റെ ഓഹരികളിലുണ്ടായ വിലവര്‍ധന സൂചിപ്പിക്കുന്നതും ഇതുതന്നെയാണ്‌.

ആഭ്യന്തര വ്യോമയാന മേഖലയില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സിന്‍റെ ഓഹരിവില കഴിഞ്ഞ ഏഴു മാസം കൊണ്ട്‌ 19.8 ശതമാനത്തില്‍ നിന്നും 20.5 ശതമാനം എന്നതിലേക്കുയര്‍ന്നു. എന്നാല്‍ കുറഞ്ഞ ചെലവില്‍ യാത്ര സാധ്യമാക്കുന്ന സ്ഥാപനങ്ങളായ എയര്‍ ഡെക്കാണിന്‍റെ ഓഹരി വില 18.1 ശതമാനത്തിന്‍ നിന്നും 16.1 ശതമാനത്തിലേക്കും സ്പൈസ്‌ ജെറ്റിന്‍റേത്‌ 8.3 ശതമാനത്തില്‍ നിന്നും 7.7 ശതമാനത്തിലേക്കും കുറയുകയാണുണ്ടായത്‌.