ലോകത്തെ മികച്ച 50 ബിസിനസുകാരുടെ പട്ടികയില്‍ അംബാനി സഹോദരന്‍മാരായ മുകേഷ് അംബാനിയും അനില്‍ അംബാനിയും ഇടം നേടി. വാണിജ്യവാര്‍ത്താ മാസികയായ ഫോര്‍ച്യൂണ്‍ ഗ്രൂപ്പ് മാസികയായ ബിസിനസ് 2.0 ല്‍ ‘ദി 50 ഹൂ മാറ്റര്‍ നൌ’ എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ രണ്ടാം വാര്‍ഷിക പട്ടികയിലാണ് ഈ വിവരം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അംബാനി സഹോദരന്മാര്‍ പട്ടികയില്‍ മുപ്പത്തൊന്നാം സ്ഥാനത്താണ് ഇടംപിടിച്ചിട്ടുള്ളത്. ആഗോള ശീതളപാനീയ ഭീമനായ പെപ്സിയുടെ ഇന്ത്യന്‍ വംശജയായ സി.ഇ.ഒ ഇന്ദ്ര നൂയിക്കും സംഗീതം മുതല്‍ വിമാന കമ്പനി വരെയുള്ള വിര്‍ജിന്‍ ഗ്രൂപ്പ് സ്ഥാപകനായ റിച്ചാര്‍ഡ് ബ്രാന്‍സണും മുകളിലാണ് അംബാനി സഹോദരന്‍മാരുടെ സ്ഥാനം.
ഗൂഗിള്‍ തലവന്‍മാരായ എറിക് ഷിമിഡ്, ലാറി പേജ്, സെര്‍ജി ബിന്‍ എന്നിവരാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ആപ്പിള്‍ കമ്പ്യൂട്ടര്‍ സി.ഇ.ഒ സ്റ്റീവ് ജോബ്സ് രണ്ടാം സ്ഥാനത്തും ന്യൂസ് കോര്‍പ്പ് സി.ഇ.ഒ റൂപ്പെര്‍ട്ട് മര്‍ദോക്ക് ആറാം സ്ഥാനത്തുമാള്ളപ്പോള്‍ എട്ടാം സ്ഥാനത്ത് കാലിഫോര്‍ണിയ ഗവര്‍ണ്ണറും മുന്‍ ഹോളിവുഡ് ഹീറോയുമായ അര്‍നോള്‍ഡ് ഷ്വാസ്നെഗര്‍ എട്ടാം സ്ഥാനത്തുണ്ട്.
അംബാനി സഹോദരന്‍മാര്‍ ഇത്രയേറെ ഉയരെത്തിലെത്താന്‍ പ്രധാന കാരണം അവരുടെയിടയില്‍ തന്നെയുള്ള വിരോധമാണെന്നും മാസിക വിവരിക്കുന്നു
റിലയന്‍സ് സ്ഥാപകനായ ധീരുബായ് അംബാനിയുടെ മൂത്ത മകനായ മുകേഷ് അംബാനി ലോകത്തില്‍ തന്നെയുള്ള ഏറ്റവും വലിയ പെട്രോളിയം ശുദ്ധീകരണശാലയുടെ ഉടമയാണെങ്കില്‍ അനില്‍ അംബാനി പ്രകൃതി വാതകം ഇന്ധനമായുള്ള ഊര്‍ജ്ജോല്‍പ്പാദന കേന്ദ്രത്തിന്‍റെ ഉടമയാവാനുള്ള തയാറെടുപ്പിലാണ്.
അതോടൊപ്പം റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിലൂടെ ഏറ്റവും വലിയ ബ്രോഡ്ബാന്‍ഡ് നെറ്റ്വര്‍ക്ക് സ്ഥാപിക്കാനും അനില്‍ അംബാനി കോടികളാണ് മുടക്കാന്‍ തയാറായിരിക്കുന്നത്.
|