1. വാര്‍ത്താലോകം
  2. »
  3. ധനകാര്യം
  4. »
  5. വാണിജ്യ വാര്‍ത്ത

സെന്‍‌ട്രല്‍ ബാങ്ക് ഓഹരിവിപണിയില്‍

സെന്‍‌ട്രല്‍ ബാങ്ക് ഓഹരി വിപണി മുംബൈ സെന്‍‌സെക്‍സ്
രാജ്യത്തെ പ്രമുഖ ബാങ്കുകളിലൊന്നായ സെന്‍‌ട്രല്‍ ബാങ്ക് മുംബൈ ഓഹരി വിപണിയിലെ പട്ടികയില്‍ ഇടം പിടിച്ചു. ഓഹരി ഒന്നിന് 130.10 രൂപ എന്ന നിരക്കിലാണ് ബാങ്ക് മുംബൈ ഓഹരി വിപണിയില്‍ ചൊവ്വാഴ്ച ഇടം നേടിയിരിക്കുന്നത്.

സെന്‍‌ട്രല്‍ ബാങ്കിനൊപ്പം എസ്.ഇ.എല്‍ മാനുഫാക്ചറിംഗ്, സുജന ടവേഴ്‌സ് എന്നീ സ്ഥാപനങ്ങളും ചൊവ്വാഴ്ച മുംബൈ ഓഹരി വിപണിയുടെ പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. ഇവരുടെ ഓഹരി വില യഥാക്രമം 87.90 രൂപാ, 122.20 രൂപാ എന്നീ ക്രമത്തിലാണ്.

സെന്‍‌ട്രല്‍ ബാങ്ക് ഓഹരി വിപണിയിലെ പട്ടികയില്‍ പെടുത്തി ഏതാനും നിമിഷങ്ങള്‍ക്കകം വില 132 ആയി ഉയരുകയും 21.98 ലക്ഷം ഓഹരികള്‍ വില്‍പ്പനയാവുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ സെന്‍‌ട്രല്‍ ബാങ്ക് ഓഹരിയുടെ മുഖവില 102 രൂപയായിരുന്നു.
About Writer
WEBDUNIA