വാഗണ്‍ നിര്‍മ്മാണത്തില്‍ സ്വകാര്യമേഖല
കേന്ദ്ര സര്‍ക്കാര്‍ തയാറാക്കുന്ന പുതിയ റയില്‍വേ നയത്തില്‍ സ്വകാര്യ മേഖലയ്ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കാന്‍ സാധ്യതയുള്ളതായി സൂചന. റയില്‍വേയിലെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വാഗണ്‍ നിര്‍മ്മാണത്തില്‍ സ്വകാര്യമേഖലയ്ക്ക് പങ്കാളിത്തം ഉറപ്പാക്കുന്ന രീതിയീലായിരിക്കും പുതിയ നയമെന്നു കരുതുന്നു.
എന്നാല്‍ വാഗണ്‍ നിര്‍മ്മാണത്തില്‍ സ്വകാര്യമേഖലയ്ക്ക് മുതല്‍ മുടക്കേണ്ട ആവശ്യമുണ്ടാകില്ലെന്നാണു കരുതുന്നത്. വാഗണ്‍ നിര്‍മ്മാണത്തിലും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിലും സ്വകാര്യ മേഖലയ്ക്ക് പാട്ടം അടിസ്ഥാനത്തിലാവും നല്‍കുക.
നിലവിലെ റയില്‍വേ വാഗണുകള്‍ 25 വര്‍ഷം മുമ്പ് രൂപകല്‍പ്പന ചെയ്തവയാണ്. ആഗോള നിലവാരം പുലര്‍ത്തുന്ന രീതിയിലുള്ള അധുനിക വാഗണുകളുടെ ആവശ്യകത ഏറിയിരിക്കുന്ന സാഹചര്യത്തില്‍ പുതിയ വാഗണുകളുടെ രൂപകല്‍പ്പനയിലും മാറ്റം വേണ്ടിയിരിക്കുന്നു എന്നാണ് റയില്‍വേ അധികാരികള്‍ പറയുന്നത്.
അതേ സമയം പ്രത്യേക തരം വാഗണ്‍ നിര്‍മ്മാണത്തില്‍ മൂലധന നിക്ഷേപം നടത്താനും അത്തരം വാഗണുകള്‍ റയില്‍വേയുടെ തന്നെ ഇടപാടുകാര്‍ക്ക് പാട്ടത്തിനു നല്‍കാനും ഇത്തരം സ്വകാര്യ സംരംഭകര്‍ക്ക് അനുമതി നല്‍കാനും പുതിയ റയില്‍ നയത്തില്‍ വ്യവസ്ഥ ഉണ്ടായേക്കുമെന്നും കരുതുന്നു.