നബാര്‍ഡ്:ആര്‍ബിഐ ഓഹരി കേന്ദ്രംവാങ്ങും
നാഷണല്‍ ഹൌസിംഗ് ബാങ്ക്, നബാര്‍ഡ് എന്നിവയിലെ റിസര്‍വ് ബാങ്ക് ഓഹരികള്‍ കേന്ദ്ര സര്‍ക്കാര്‍ വാങ്ങുമെന്ന് ധനമന്ത്രി പി.ചിദംബരം തിങ്കളാഴ്ച ലോക്സഭയില്‍ പറഞ്ഞതാണിക്കാര്യം.
അടുത്ത വര്‍ഷം ജൂണോടെയായിരിക്കും ഈ ഓഹരികള്‍ വാങ്ങുക എന്നും അദ്ദേഹം പറഞ്ഞു. നാഷണല്‍ ഹൌസിംഗ് ബാങ്കിലും നബാര്‍ഡിലും റിസര്‍വ് ബാങ്കിന്‍റെ നേരിട്ടുള്ള നിയന്ത്രണം കുറയ്ക്കുക എന്ന ഉദ്ദേശമാണിതിനു പിന്നിലെന്നു കരുതുന്നു.
നബാര്‍ഡില്‍ റിസര്‍വ് ബാങ്കിന് 72.50 ശതമാനം ഓഹരികളാണുള്ളതെങ്കില്‍ നാഷണല്‍ ഹൌസിംഗ് ബാങ്കില്‍ 100 ശതമാനം ഓഹരികളും ആര്‍.ബി.ഐക്ക് സ്വന്തമാണ്.
ഇതുപോലെ തന്നെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ റിസര്‍വ് ബാങ്കിന് 59.73 ശതമാനം ഓഹരികളാണ് ഉണ്ടായിരുന്നത്. അടുത്തിടെ ഈ ഓഹരികള്‍ കേന്ദ്ര സര്‍ക്കാര്‍ വാങ്ങിയിരുന്നു. ഇതിനായി ആദ്യം ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നെങ്കിലും പിന്നീട് പാര്‍ലമെന്‍റില്‍ ഇത് സംബന്ധിച്ച് ബില്‍ പാസാക്കി ഓഹരി ഏറ്റെടുക്കലിനു നിയമസാധുത നല്‍കിയിരുന്നു.
നാഷണല്‍ ഹൌസിംഗ് ബാങ്ക്, നബാര്‍ഡ് എന്നിവയിലെ ആര്‍.ബി.ഐ ഓഹരികള്‍ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നതു വഴി ഈ സ്ഥാപനങ്ങളുടെ ബാങ്കിംഗ് ഇടപാടുകള്‍ക്ക് യാതൊരു തടസവും ഉണ്ടാവില്ലെന്നും ചിദംബരം സഭയില്‍ ഉറപ്പു നല്‍കി.