1. വാര്‍ത്താലോകം
  2. »
  3. ധനകാര്യം
  4. »
  5. വാണിജ്യ വാര്‍ത്ത

ദീര്‍ഘകാലവായ്പ:എസ്‌ബി‌ഐ ക്യാപ്.മാര്‍ക്കറ്റ്

എസ്.ബി.ഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ് ദീര്‍ഘകാല വായ്പ
നിക്ഷേപസമാഹരണ രംഗത്തെ പ്രസിദ്ധരായ എസ്.ബി.ഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ് ഊര്‍ജ്ജ രംഗത്ത് ദീര്‍ഘകാല വായ്പകള്‍ നല്‍കാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അടിസ്ഥാന സൌകര്യ വികസനം ലക്‍ഷ്യമാക്കിയാണ് ഊര്‍ജ്ജ മേഖല ഉള്‍പ്പെടെയുള്ള മറ്റ് അടിസ്ഥാന സൌകര്യ മേഖലകളിലും എസ്.ബി.ഐ ക്യാപിറ്റല്‍ ദീര്‍ഘകാല വായ്പ നല്‍കാന്‍ ഉദ്ദേശിക്കുനത്.

എസ്.ബി.ഐ ക്യാപിറ്റല്‍ മാര്‍ക്കറ്റിന്‍റെ മാനേജിംഗ് ഡയറക്‍ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ആര്‍.ശ്രീധരന്‍ വെളിപ്പെടുത്തിയതാണിക്കാര്യം.

2006-07 സാമ്പത്തിക വര്‍ഷത്തില്‍ എസ്.ബി.ഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ് മുഖേന 28,518 കോടി രൂപയുടെ ദീര്‍ഘകാല വായ്പകള്‍ വിവിധ പദ്ധതികള്‍ക്കായി തരപ്പെടുത്തിക്കൊടുത്തു എന്നും ശ്രീധരന്‍ പറഞ്ഞു. ഇവയില്‍ പ്രധാനം ഊര്‍ജ്ജ വികസനം, ഗതാഗത സൌകര്യ വികസനം, തുറമുഖ വികസനം എന്നിവിടങ്ങളിലെ പദ്ധതികള്‍ക്കാണ്.

നടപ്പ് സാമ്പത്തിക വര്‍ഷമായ 2007-08 കാലത്ത് എല്‍.ഐ.സി., രാജ്യത്തെ 26 വാണിജ്യ ബാങ്കുകള്‍ എന്നിവ വഴി പഞ്ചാബിലെ ഭട്ടിണ്ഡ റിഫൈനറിക്ക് ആവശ്യമായ 7,800 കോടി രൂപ മൂലധന വായ്പ നല്‍കാന്‍ എസ്.ബി.ഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ് അവസരമൊരുക്കിക്കൊടുത്തു.

എച്ച്.പി.സി.എല്‍, ലോക ഉരുക്ക് രാജാവ് ലക്‍ഷ്മി എന്‍ മിത്തല്‍ എന്നിവരുടെ സംയുക്ത സംരഭത്തിലാണ് ഭട്ടിണ്ഡ റിഫൈനറി ആരംഭിക്കുന്നത്.
About Writer
WEBDUNIA