1. വാര്‍ത്താലോകം
  2. »
  3. ധനകാര്യം
  4. »
  5. വാണിജ്യ വാര്‍ത്ത

ശോഭ ഹൈടെക്‌ സിറ്റിക്ക്‌ ധാരണയായി

ശോഭ ഹൈടെക്‌ സിറ്റി മരട് കൊച്ചി ഡെവലപ്പേഴ്സ്
സംസ്ഥാന സര്‍ക്കാരും റിയല്‍ എസ്റ്റേറ്റ്‌ രംഗത്തെ പ്രമുഖരായ ശോഭ ഡെവലപ്പേഴ്‌സും തമ്മില്‍ സംസ്ഥാനത്ത്‌ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ശോഭ ഹൈടെക്ക്‌ സിറ്റി സംബന്ധിച്ച ധാരണാ പത്രം ഉപ്പുവച്ചു.

കൊച്ചിയിലെ മരടിലാണ്‌ ശോഭാ ഹൈടെക്‌ സ്ഥാപിക്കുന്നത്‌. ഇതിനായി 5,000 കോടി രൂപ മുതല്‍മുടക്കും. ഹൈടെക്‌ സിറ്റി പൂര്‍ണ്ണമായും പ്രവര്‍ത്തന ക്ഷമമാവാന്‍ എട്ടു വര്‍ഷമെടുക്കും എന്നാണറിയുന്നത്‌.

ശോഭ ഹൈടെക്‌ സിറ്റി സ്ഥാപിക്കുന്നതിനുള്ള മുന്നോടിയായി മരടിലെ 400 ഏക്കര്‍ സ്ഥലം ശോഭ ഡെവലപ്പേഴ്‌സ്‌ വികസിപ്പിച്ചെടുക്കും.

സംസ്ഥാന സര്‍ക്കാരിനു വേണ്ടി വ്യവസായ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. ബാലകൃഷ്ണനും ശോഭ ഡെവലപ്പേഴ്‌സിനു വേണ്ടി മാനേജിങ്‌ ഡയറക്‌ടര്‍ ജെ.സി. ശര്‍മയുമാണ്‌ ധാരണാപത്രം ഒപ്പിട്ടത്‌.

കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ വ്യവസായമന്ത്രി എളമരം കരീം, ശോഭ ഗ്രൂപ്പ്‌ ചെയര്‍മാന്‍ പി.എന്‍.സി. മേനോന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.

ശോഭാ ഡെവലപ്പേഴ്‌സ്‌ സ്ഥാപിക്കുന്ന ഹൈടെക്‌ സിറ്റിയില്‍ 600 അപ്പാര്‍ട്ടുമെന്റുകള്‍ മരടിലെ അങ്ങേയറ്റം പാവപ്പെട്ടവര്‍ക്ക്‌ സൗജന്യമായി നല്‍കുമെന്ന്‌ പി.എന്‍.സി മേനോന്‍ അറിയിച്ചു.

ഒറ്റ കിടപ്പുമുറിയുള്ളതും 800 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ളതുമായ ഈ അപ്പാര്‍ട്ടുമെന്റുകളില്‍ എല്ലാവിധ സൗകര്യങ്ങളുമുണ്ടാവും. ഹൈടെക്‌ സിറ്റിയിലെ സൗജന്യ അപ്പാര്‍ട്ട്‌മെന്റുകള്‍ മൂന്നാം വര്‍ഷം മുതല്‍ തന്നെ വിതരണം ചെയ്തു തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാത്തെ 75,000 പേര്‍ക്ക്‌ നേരിട്ട്‌ തൊഴില്‍ ലഭിക്കുന്ന ഈ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആറുമാസമായി തുടരുകയാണ്‌. പദ്ധതിക്കാവശ്യമായ ഭൂമിയില്‍ ഭൂരിഭാഗവും ശോഭ ഡെവലപ്പേഴ്‌സ്‌ തന്നെ നേരിട്ട്‌ ഏറ്റെടുത്തു.
About Writer
WEBDUNIA