1. വാര്‍ത്താലോകം
  2. »
  3. ധനകാര്യം
  4. »
  5. വാണിജ്യ വാര്‍ത്ത

ടി‌സി‌എസിന് 16 മില്യന്‍റെ കരാര്‍

ടി.സി.എസ് ടാറ്റാ കണ്‍സല്‍റ്റന്‍സി  സര്‍വീസസ് എ.ജി.എല്‍ ഓസ്ട്രേലിയ പുറം ജോലി കരാര്‍
ഇന്ത്യയിലെ വിവര സാങ്കേതിക വിദ്യാ രംഗത്തെ ഒന്നാം സ്ഥാനത്തുള്ള ടാറ്റാ കണ്‍സല്‍റ്റന്‍സി സര്‍വീസസ് എന്ന ടി.സി.എസ് 16 മില്യന്‍ ഡോളറിനുള്ള കരാര്‍ ലഭിച്ചു. ഓസ്ട്രേലിയയിലെ ഊര്‍ജ്ജ മേഖലയിലെ ഏറ്റവും വലിയ കമ്പനിയായ എ.ജി.എല്‍ എജര്‍ജിയാണ് ഇത്രയും വലിയൊരു പുറം ജോലി കരാര്‍ ടി.സി.എസിനു നല്‍കിയത്.

ടി.സി.എസിന് ഈ പുറം ജോലി കരാര്‍ നല്‍കുക വഴി അടുത്ത അഞ്ച് വര്‍ഷങ്ങളില്‍ പ്രതിവര്‍ഷം 12 മില്യന്‍ ഡോളര്‍ കണ്ട് എ.ജി.എല്ലിനു മിച്ചം‌പിടിക്കാമെന്നാണു കരുതുന്നത്.

ഈ കരാറിലൂടെ എ.ജി.എല്ലിലെ മുഴുവന്‍ സമയ ജോലിക്കാരുടെ എണ്ണത്തില്‍ ലാഭം പിടിക്കുന്നതിലൂടെയാണ് യഥാര്‍ത്ഥത്തില്‍ മിച്ചം വരുന്നത്. എ.ജി.എല്‍.മാനേജിംഗ് ഡയറക്‍ടര്‍ പോള്‍ അന്തോണിയാണ് ഇത് സംബന്ധിച്ച വിവരം വെളിപ്പെടുത്തിയത്.
About Writer
WEBDUNIA