ആഭ്യന്തര വിപണിയിലെ കാര്‍ വില്‍പ്പനയില്‍ ജൂലൈ മാസം വന്‍ വര്‍ദ്ധനയുണ്ടയതായി റിപ്പോര്‍ട്ട്. 2007 ജൂലൈയില്‍ കാര്‍ വില്‍പ്പനയിലെ വര്‍ദ്ധന 11.18 ശതമാനമാണ്.
2007 ജൂലൈയിലെ മൊത്തം കാറുകളുടെ ആഭ്യന്തര വില്‍പ്പന 89,548 ആയി ഉയര്‍ന്നിട്ടുണ്ട്. അതേ സമയം 2006 ജൂലൈയില്‍ ഇത് 80,543 എണ്ണമായിരുന്നു.
ഉല്‍പ്പാദനത്തിലും വില്‍പ്പനയിലും മുന്നില്‍ നില്‍ക്കുന്ന മാരുതി ഉദ്യോഗ് ലിമിറ്റഡ് 2007 ജൂലൈയില്‍ കാര്‍ വില്‍പ്പനയില്‍ 20.24 ശതമാനം വര്‍ദ്ധന കൈവരിച്ചു. 2007 ജൂലൈയിലെ വില്‍പ്പന 45,101 ആണെങ്കില്‍ 2006 ജൂലൈയില്‍ ഇത് 37,508 ആയിരുന്നു.
ഇന്ത്യയില്‍ ഒട്ടാകെ 13 കാര്‍ നിര്‍മ്മാതാക്കളാണുള്ളത്. ഇതില്‍ ആറെണ്ണത്തിന്‍റെ വില്‍പ്പനയില്‍ കുറവാണുണ്ടായത്. ഹ്യുണ്ടായ് ഇന്ത്യ ലിമിറ്റഡ്, ടാറ്റാ മോട്ടേഴ്‌സ് ലിമിറ്റഡ്, ഹോണ്ടാ സീല്‍ കാര്‍സ് ഇന്ത്യ എന്നിവയുടെ കാര്‍ വില്‍പ്പന കുറയുകയാണുണ്ടായത്.
ഹിന്ദുസ്ഥാന്‍ മോട്ടേഴ്സിന്‍റെ കാര്‍ വില്‍പ്പന 7.38 ശതമാനം കുറഞ്ഞ് 16,175 ല്‍ നിന്ന് 14,981 ആയി കുറഞ്ഞു. അതേ സമയം ടാറ്റാ മോട്ടേഴ്‌സ് വില്‍പ്പന 5,79 ശതമാനം കണ്ട് കുറഞ്ഞ് 14,530 ല്‍ നിന്ന് 13,688 ആയി.
ഹോണ്ടാ സീല്‍ കാര്‍ വില്‍പ്പനയാവട്ടെ 19.59 ശതമാനം കുറഞ്ഞു - 5,358 ല്‍ നിന്ന് 4,308 ആയി കുറഞ്ഞു.
ഇടത്തരം വാണിജ്യ വാഹന വില്‍പ്പന 16.47 ശതമാനം ഉയര്‍ന്നു. വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന 2006 ജൂലൈയിലെ വില്‍പ്പന 13,526 ആയിരുന്നത് 2007 ജൂലൈയില്‍ 15,755 ആയി ഉയര്‍ന്നു.
|