രൂപ വീണ്ടും മുന്നോട്ട്
ആഭ്യന്തര ഓഹരി വിപണിയിലെ മികച്ച ഉണര്‍വ് ഡോളറിനെതിരെയുള്ള രൂപയുടെ വിനിമയ നിരക്കില്‍ വീണ്ടും വര്‍ദ്ധനയുണ്ടാക്കി. ബുധനാഴ്ച വൈകിട്ട് വിദേശനാണ്യ വിപണി ക്ലോസിംഗ് സമയത്ത് വിനിമയ നിരക്ക് 40.52/53 എന്ന തോതിലായിരുന്നു.
എന്നാല്‍ വ്യാഴാഴ്ച രാവിലെ വിപണി ആരംഭിച്ച സമയത്ത് ഇത് 40.43/44 എന്ന തോതിലായി ഉയര്‍ന്നു. പിന്നീടിത് 40.4150/4250 എന്ന നിരക്കിലേക്കായി.
വിദേശനാണ്യ വിപണിയില്‍ ഡോളറിന്‍റെ മൂല്യം കുറഞ്ഞതും രൂപയുടെ വിനിമയ നിരക്കില്‍ വര്‍ദ്ധനവുണ്ടാക്കാന്‍ സഹായകമായി.
ബുധനാഴ്ച രൂപയുടെ വിനിമയ നിരക്ക് 40.84 എന്ന നിലയില്‍ എത്തിയിരുന്നു. വിദേശത്തു നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ ഉള്ള വായ്‌പയെടുക്കലില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുമെന്ന അറിയിപ്പ് ബുധനാഴ്ച വന്നതോടെ രൂപയുടെ വിനിമയ നിരക്ക് വീണ്ടും വര്‍ദ്ധിക്കുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ സെന്‍സെക്‍സ് 234.50 പോയിന്‍റ് ഉയര്‍ന്നതും വിനിമയ നിരക്കില്‍ ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് കരുതുന്നു. യൂറോയുമായുള്ള ഡോളറിന്‍റെ വിനിമയ നിരക്കിലും കുറവുണ്ടായിട്ടുണ്ട്.