1. വാര്‍ത്താലോകം
  2. »
  3. ധനകാര്യം
  4. »
  5. വാണിജ്യ വാര്‍ത്ത

ടെലിക്കോം നിരക്കുകള്‍ കുറഞ്ഞേക്കും

ടെലിക്കോം നിരക്കുകള്‍ കുറവ്
രാജ്യത്തെ ടെലിഫോണ്‍ നിരക്കുകള്‍ വീണ്ടും കുറഞ്ഞേക്കുമെന്ന് സൂചന. പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍ ഉള്‍പ്പെടെ രാജ്യത്തെ വിവിധ ടെലിക്കോം കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍ക്കുന്ന ഇളവുകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ് ടെലിഫോണ്‍ നിരക്കുകള്‍ കുറയാന്‍ കാരണമെന്നറിയുന്നു.

ഇത് സംബന്ധിച്ച തീരുമാനം കേന്ദ്ര സര്‍ക്കാര്‍ അടുത്ത മാസം എടുത്തേക്കുമെന്ന് ധനമന്ത്രി പി.ചിദംബരം പറയുന്നു. ടെലിക്കോം കമ്പനികള്‍ക്ക് നല്‍കുന്ന ഇളവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി നിയോഗിച്ചിട്ടുള്ള കമ്മിറ്റി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കുകയാണ്. പഠന റിപ്പോര്‍ട്ട് ഉടന്‍ തന്നെ നല്‍കുമെന്ന് കരുതുന്നു. ടെലഫോണ്‍ വകുപ്പാണ് ഈ കമ്മിറ്റിയെ നിയോഗിച്ചിട്ടുള്ളത്.

ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ടെലിഫോണ്‍ നിരക്കുകളാണ് ഇപ്പോള്‍ ഇന്ത്യയില്‍ നിലവിലുള്ളതെങ്കിലും ടെലിക്കോം മേഖലയില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്ന നിരക്കില്‍ നികുതി നല്‍കുന്നവരാണ് തങ്ങളെന്ന് കമ്പനികള്‍ പലപ്പോഴും പരാതിപ്പെടാറുണ്ട്.

നിലവിലുള്ള ഇളവുകള്‍ 30 ശതമാനം കണ്ട് വര്‍ദ്ധിപ്പിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ടെലിക്കോം കമ്പനികള്‍.

ഇന്ത്യയിലെ മിക്കവാറും എല്ലാ ടെലിക്കോം കമ്പനികളും വരുമാനത്തിന്‍റെ 12,36 ശതമാനം നികുതിയായി നല്‍കുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്.

ഏഷ്യയില്‍ വിവിധ രാജ്യങ്ങളിലെ ടെലിക്കോം കമ്പനികള്‍ പൊതുവായി വരുമാനത്തിന്‍റെ 3 മുതല്‍ 5 ശതമാനം വരെ നികുതി നല്‍കുമ്പോള്‍ ചൈനയില്‍ ഇത് 3 ശതമാനം മാത്രമാണ്.

നിലവില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളിലൊന്നായ ടെലിക്കോം വകുപ്പ്. കഴിഞ്ഞ വര്‍ഷം തന്നെ സര്‍ക്കാരിന് ഈ വകുപ്പിലൂടെ ലഭിച്ച വരുമാനം 8,500 കോടി രൂപയാണ്. ഇക്കൊല്ലം അത് 10,000 കോടിയാവുമെന്ന് കരുതുന്നു.