1. വാര്‍ത്താലോകം
  2. »
  3. ധനകാര്യം
  4. »
  5. വാണിജ്യ വാര്‍ത്ത

വിനോദസഞ്ചാരവികസനത്തിന് 70 കോടി

വിനോദ സഞ്ചാര വികസനം കേന്ദ്ര സര്‍ക്കാര്‍
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കേന്ദ്ര സര്‍ക്കാര്‍ 70 കോടി രൂപയുടെ വിവിധ പാദ്ധതികള്‍ ആവിഷ്കരിക്കാന്‍ തയാറാവുന്നു.

ഇത്രയും വലിയ തുക 27 വിവിധ പദ്ധതികളിലായിട്ടാണ് വിനിയോഗിക്കുക. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ഈ പണം വിനിയോഗിക്കാനാണ് കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം പദ്ധതികള്‍ തയാറാക്കിയിട്ടുള്ളത്.

വിനോദസഞ്ചാര മേഖലയിലെ വര്‍ദ്ധിച്ചു വരുന്ന മത്സരത്തില്‍ ഇന്ത്യയും മുന്നേറണമെന്ന ഉദ്ദേശമാണിതിനു പിന്നിലെന്നറിയുന്നു. വിവിധ സംസ്ഥാനങ്ങളിലും കേന്ദ ഭരണ പ്രദേശങ്ങളിലുമായി ഒട്ടേറെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളെ ഇതിനായി ലക്‍ഷ്യമിട്ടിരിക്കുകയാണ് മന്ത്രാലയം.

സാഞ്ചി, ചെട്ടിനാട്, ശ്രീരംഗം തുടങ്ങിയ പ്രദേശങ്ങളെ ഇന്ത്യയിലെ പ്രാചീന നഗരങ്ങളുടെ പട്ടികയില്‍ പെടുത്താനുള്ള പദ്ധതികള്‍ ഇതിനകം ആവിഷ്കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.

ദൊങ്കര്‍ഗഡ്, ഛത്തീസ്ഗഢിലെ കോദാര്‍, കേരളത്തിലെ പാതിരാമണല്‍ ബയോ പാര്‍ക്ക്, ജമ്മു കശ്മീരിലെ ബങ്കൂസ് വാലി എന്നിവിടങ്ങളില്‍ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനും കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം തയാറായിക്കഴിഞ്ഞു.
About Writer
WEBDUNIA