1. വാര്‍ത്താലോകം
  2. »
  3. ധനകാര്യം
  4. »
  5. വാണിജ്യ വാര്‍ത്ത

ഐ‌സി‌ഐ‌സി‌ഐ ബാങ്ക്:പലിശ‌കുറയ്ക്കുന്നു

ഐ‌സി‌ഐ‌സി‌ഐ ബാങ്ക് പലിശ‌
രാജ്യത്തെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്ക് കുറഞ്ഞ കാലയളവിലേക്കുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറയ്ക്കുന്നു. ഓഗസ്റ്റ് ഒമ്പത് മുതലാണ് ഇതിനുള്ള പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്.

പതിനഞ്ച് ലക്ഷത്തില്‍ താഴെയുള്ള രണ്ട് ലക്ഷത്തില്‍ താഴെയുള്ളതുമായ നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കാണ് പുതിയ തീരുമാനമനുസരിച്ച് കുറയുന്നത്. എന്നാല്‍ പ്രത്യേക നിക്ഷേപ പദ്ധതി പ്രകാരമുള്ള നിക്ഷേപങ്ങള്‍ക്ക് ഈ നിരക്ക് കുറയ്ക്കല്‍ ബാധകമാവില്ല.

പുതിയ നിരക്കനുസരിച്ച് 181 മുതല്‍ 365 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് നിലവിലെ 6.50 ശതമാനത്തില്‍ നിന്ന് 6.25 ശതമാനമായി കുറയും. അതു പോലെ തന്നെ 366 ദിവസം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് നിലവിലെ 6.75 ശതമാനത്തില്‍ നിന്ന് 6.25 ശതമാനമായും കുറയും.