വിനിമയനിരക്കില്‍ 45പൈസ കുറഞ്ഞു
ഡോളറിനെതിരെയുള്ള രൂപയുടെ വിനിമയ നിരക്കില്‍ ബുധനാഴ്ച രാവിലെ കഴിഞ്ഞ ഒരു മാസക്കാലത്തിനിടയിലെ ഏറ്റവും വലിയ കുറവനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. വിനിമയ നിരക്കില്‍ രൂപയ്ക്ക് 45 പൈസയോളം കുറവാണനുഭവപ്പെട്ടത്.
ചൊവ്വാഴ്ച വൈകിട്ട് വിപണി ക്ലോസിംഗ് സമയത്ത് 40.41/42 എനന്‍ നിലയിലായിരുന്നു. പിന്നീട് ബുധനാഴ്ച രാവിലെ വിപണി ആരംഭിച്ചപ്പോള്‍ ഇത് 40.75/77 എന്ന തോതിലായിരുന്നു.
എന്നാല്‍ ബുധനാഴ്ച രാവിലെയുണ്ടായ ഈ കുറവില്‍ ഒരു ഭാഗം വലിയ താമസമില്ലാതെ പരിഹരിക്കുകയും ചെയ്തു. വിദേശനാണ്യ വിപണി ആരംഭിച്ച് ഏതാനും മിനിട്ടുകള്‍ക്കം 40.84 എന്ന നിലയിലേക്കാണ് താണത്. ഏറെ നേരം കഴിഞ്ഞതും രൂപയുടെ വിനിമയ നിരക്ക് 40.61/62 എന്ന നിലയിലേക്ക് ഉയര്‍ന്നു.
ഇന്ത്യയിലെ വ്യവസായങ്ങള്‍, പ്രത്യേകിച്ച് ഐ.റ്റി സ്ഥാപനങ്ങള്‍ വിദേശത്തു നിന്ന് സ്വീകരിക്കാവുന്ന പണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക് തയാറായെങ്കിലും രൂപയുടെ വിനിമയ നിരക്കില്‍ ഗണ്യമായ തോതില്‍ കുറവാണുണ്ടായത്.
കണക്കില്ലാത്ത തോതില്‍ രാജ്യത്തേക്ക് വിവിധ തരത്തില്‍ മൂലധന നിക്ഷേപത്തിന്‍റെ ഒഴുക്ക് കൂടിയതാണ് രൂപയുടെ വിനിമയ നിരക്കില്‍ വന്‍ വര്‍ദ്ധനവുണ്ടാകാന്‍ കാരണം. എന്നാല്‍ ഇത് ഐ.റ്റി സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കയറ്റുമതി സ്ഥാപനങളുടെ ലാഭത്തില്‍ കാര്യമായ കുറവ് ഉണ്ടാക്കുകയാണുണ്ടായത്.