1. വാര്‍ത്താലോകം
  2. »
  3. ധനകാര്യം
  4. »
  5. വാണിജ്യ വാര്‍ത്ത

വിജയാ ബാങ്കിന്‌ 5 പുതിയ ശാഖകള്‍

വിജയ ബാങ്ക്‌ ശാഖ പ്രകാശ്‌ പി. മല്യ
FILEFILE
രാജ്യത്തെ പൊതുമേഖല ബാങ്കുകളില്‍ മികച്ച പ്രവര്‍ത്തന പാരമ്പര്യം ഉള്ള വിജയ ബാങ്ക്‌ കേരളത്തില്‍ അഞ്ചു ശാഖകള്‍ കൂടി തുറക്കാന്‍ തയാറെടുക്കുന്നു. ബാങ്ക്‌ ചെയര്‍മാനും മാനേജിങ്‌ ഡയറക്ടറുമായ പ്രകാശ്‌ പി. മല്യ അറിയിച്ചതാണിത്‌.

എറണാകുളം ജില്ലയിലെ കലൂരിലും തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം, കഴക്കൂട്ടം, തിരുമല എന്നിവിടങ്ങളിലും കോഴിക്കോട്‌ ജില്ലയിലെ ചേവായൂരിലുമാണ്‌ പുതിയ ശാഖ തുടങ്ങുകയെന്ന്‌ മല്യ പറഞ്ഞു.

ഇതു കൂടാതെ സംസ്ഥാനത്ത്‌ 10 പുതിയ എടിഎം സ്ഥാപിക്കാനും പരിപാടിയുണ്ടെന്നും മല്യ അറിയിച്ചു.

കൊച്ചി മേഖലയുടെ മൊത്തം ബിസിനസ്‌ നടപ്പു സാമ്പത്തിക വര്‍ഷം 1500 കോടി രൂപയില്‍ നിന്ന്‌ 1700 കോടി രൂപയിലെത്തിക്കാനാണു ലക്‍ഷ്യമെന്ന്‌ മല്യ പറഞ്ഞു.

ബാങ്കിന്‍റെ കഴിഞ്ഞ വര്‍ഷത്തെ ഇടപാടുകളില്‍ 940 കോടി രൂപ നിക്ഷേപവും 530 കോടി രൂപ വായ്പയുമാണ്‌. വായ്പകളില്‍ 70 ശതമാനം മുന്‍ഗണനാ മേഖലയ്ക്കു നല്‍കിയതായും മല്യ പറഞ്ഞു.

ബാങ്കിനു പുതിയ 70 ശാഖകള്‍ തുറക്കാന്‍ ലൈസന്‍സ്‌ ലഭിച്ചിട്ടുണ്ട്‌. ഉത്തരേന്ത്യയിലും വിജയബാങ്കിന്റെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ ഏതെങ്കിലും ബാങ്ക്‌ ഏറ്റെടുക്കാനും താല്‍പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റിസര്‍വ്‌ ബാങ്കിന്‍റെ അനുമതി കിട്ടിയാല്‍ ഈ വര്‍ഷം ബാങ്കിന്‍റെ ആദ്യ വിദേശ ശാഖ തുറക്കാനുള്ള തയാറെടുപ്പിലാണ്‌. ചൈന, ദുബായ്‌, ഹോങ്കോങ്ങ്‌, മലേഷ്യ എന്നിവിടങ്ങളിലാണു വിദേശ ശാഖ തുറക്കാന്‍ താല്‍പര്യം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
About Writer
WEBDUNIA