ബ്രഹ്മിടോണുമായി മില്‍മയെത്തുന്നു
|
പാലട മിക്സും ബ്രഹ്മി ടോണുമാണ് മില്‍മ പുതുതായി വിപണിയിലെത്തിക്കുന്നത്. പാലട പാല്‍പ്പായസത്തിനുള്ള റെഡി ഉത്പന്നമാണ് പാലട മിക്സ്. 30 രൂപയാണ് 200 ഗ്രാം പാക്കറ്റിന്റെ വില.
ആയുര്‍വേദത്തില്‍ ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാന്‍ പേരു കേട്ട ബ്രഹ്മി അടക്കം പ്രകൃതിദത്ത ചേരുവകളുള്ള ബ്രഹ്മിടോണ്‍ വിദ്യാര്‍ത്ഥികളുടെ ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും എന്നാണു കരുതുന്നത്. ഇത് 200 ഗ്രാം പാക്കറ്റില്‍ ലഭിക്കും. 98 രൂപയാണ് വില.
സംസ്ഥാനത്തെ തെക്കന്‍ ഭാഗങ്ങളില്‍ ഓണം/ പീപ്പിള്‍ ബസാറുകളില്‍ കൂടിയാണ് പുതിയ ഉത്പന്നങ്ങളുടെ വിപണം എന്നറിയുന്നു.