1. വാര്‍ത്താലോകം
  2. »
  3. ധനകാര്യം
  4. »
  5. വാണിജ്യ വാര്‍ത്ത

ഗോതമ്പ്‌മാവ് ഇറക്കുമതിക്ക് നികുതിയിളവ്

ഗോതമ്പ് മാവ് ഇറക്കുമതി നികുതി
ഗോതമ്പ് മാവ് ഇറക്കുമതിക്കുള്ള നികുതി പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളയുന്നതായി സൂചന. നിലവില്‍ 30 ശതമാനം കസ്റ്റംസ് നികുതിയായിരുന്നു ഈടാക്കിയിരുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര മന്ത്രി സഭ ഉടന്‍ തന്നെ തീരുമാനമെടുക്കുന്നതാണെന്ന് സര്‍ക്കാര്‍ വക്താവ് വെളിപ്പെടുത്തി.

രാജ്യത്തെ ഗോതമ്പ് വിപണിയിലെ ക്രമാതീതമായി ഉയരുന്ന വില നിയന്ത്രിക്കുക എന്ന ഉദ്ദേശത്തോടെ ഗോതമ്പ് ഇറക്കുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ തയാറായിരുന്നു.

എന്നാല്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇതിനെതിരെ പ്രതിഷേധം ശക്തമായിരിക്കുന്ന ഈ സാഹചര്യത്തിലാണ് ഗോതമ്പ് മാവിനുള്ള ഇറക്കുമതി ചുങ്കം നിര്‍ത്തലാക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നേറാന്‍ തീരുമാനിച്ചത്. അഞ്ച് ലക്ഷം ടണ്‍ ഗോതമ്പ് ഈ വര്‍ഷം ഇറക്കുമതി ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

നിലവില്‍ ആഭ്യന്തര വിപണിയില്‍ ഗോതമ്പ് മാവ് വില 12 മുതല്‍ 15 രൂപാ വരെയാണുള്ളത്. ഇറക്കുമതി ചുങ്കം നിര്‍ത്തലാക്കുന്നതു വഴി സര്‍ക്കാരിനു വലിയ സാമ്പത്തിക കുറവ് അനുഭവപ്പെടുന്നില്ലെന്നാണ് കരുതുന്നതെന്നും വക്താവ് പറയുന്നു.

2006-07 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ഗോതമ്പ് ഉല്‍പ്പാദനം 74.89 മില്യന്‍ ടണ്ണാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേ സമയം അതിനു മുന്നിലത്തെ വര്‍ഷം ഇത് 69.35 മില്യന്‍ ടണ്ണായിരുന്നു.